ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ പോയി; വിശന്നുവലഞ്ഞപ്പോള്‍ 600രൂപ മോഷ്ടിച്ചു; ജയിലിലായ യുവാവിന് ഒടുവില്‍ മോചനം, ഇനി നാട്ടിലേക്ക്

കളവ് പിടിക്കപ്പെട്ട് ജയിലിലുമായി. ജയിലില്‍ കിടന്നപ്പോള്‍ അജയ് ബാബുവിന് അമ്മയെ ഓര്‍മ്മവന്നു. അമ്മയെ കാണാന്‍ ജയില്‍ ചാടി വീണ്ടും പിടിയിലായി.
ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ പോയി; വിശന്നുവലഞ്ഞപ്പോള്‍ 600രൂപ മോഷ്ടിച്ചു; ജയിലിലായ യുവാവിന് ഒടുവില്‍ മോചനം, ഇനി നാട്ടിലേക്ക്

കണ്ണൂര്‍: ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട് വിശന്ന് വലഞ്ഞപ്പോള്‍ 600 രൂപ മോഷ്ടിച്ചതിന് ജയിലിലായ പതിനെട്ടുകാരന് ഒടുവില്‍ മോചനം. ജാമ്യം എടുക്കാന്‍ പോലും ആളില്ലാതിരുന്ന അജയ് ബാബുവിന് ഒടുവില്‍ ജയില്‍ വകുപ്പാണ് തുണയായത്. ജയിലില്‍ നിന്നിറങ്ങുന്ന അജയ് ബാബുവിനെ കാത്തിരുന്നത് പൊലീസുകാരാണ്. പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയ ജയില്‍ സൂപ്രണ്ട് ജനാര്‍ദ്ദനന്‍ അഞ്ഞൂറു രൂപയും നല്‍കിയാണ് അജയ് ബാബുവിനെ വിട്ടയച്ചത്.

നാല് മാസം മുമ്പ് ഹോട്ടല്‍ ജോലിക്കായി ഉത്തര്‍പ്രദേശില്‍ നിന്ന് കൂട്ടുകാരുമൊത്ത് കാസര്‍കോട് എത്തിയതായിരുന്നു അജയ് ബാബു. ലോക്ക്ഡൗണില്‍ ജോലി പോയി, പട്ടിണിയിലായി. വിശന്നപ്പോള്‍ ഭക്ഷണം വാങ്ങാന്‍ വേണ്ടിയാണ് അജയ് ബാബു അറുനൂറ് രൂപ മോഷ്ടിച്ചത്.

കളവ് പിടിക്കപ്പെട്ട് ജയിലിലുമായി. ജയിലില്‍ കിടന്നപ്പോള്‍ അജയ് ബാബുവിന് അമ്മയെ ഓര്‍മ്മവന്നു. അമ്മയെ കാണാന്‍ ജയില്‍ ചാടി വീണ്ടും പിടിയിലായി. ഇതോടെ ജയില്‍ ഉദ്യോഗസ്ഥര്‍ ഹമര്‍പൂര്‍ പൊലീസിനെ വിളിച്ച് അജയ് ബാബുവിന്റെ കുടുംബക്കാരെ കണ്ടെത്തി. ജാമ്യത്തുക 25000 തരപ്പെടുത്തി. ഇത് കെട്ടിവച്ച അജയ് ബാബുവിനെ പുറത്തിറക്കുകയായിരുന്നു. നാട്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികള്‍ക്കൊപ്പം പതിനെട്ടുകാരന്‍ മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com