ഇ-സഞ്ജീവനിയില്‍ ഇന്നുമുതല്‍ പ്രമേഹ ഓ പിയും, സേവനം സൗജന്യം ;  ഡോക്ടറെ കാണേണ്ടത് ഇങ്ങനെ..

ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിലെ 16 ഡോക്ടര്‍മാരുടെ സേവനമാണ് ഇന്നുമുതല്‍ ലഭ്യമാകുക
ഇ-സഞ്ജീവനിയില്‍ ഇന്നുമുതല്‍ പ്രമേഹ ഓ പിയും, സേവനം സൗജന്യം ;  ഡോക്ടറെ കാണേണ്ടത് ഇങ്ങനെ..

തിരുവനന്തപുരം : ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ടെലിമെഡിസിന്‍ വിഭാഗമായ ഇ-സഞ്ജീവനി കേരളയില്‍ ഇന്നുമുതല്‍ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള സേവനവും സൗജന്യമായി ലഭിക്കും. ജനറല്‍ ഒപി വിഭാഗം മാത്രമുണ്ടായിരുന്ന ഇ- സഞ്ജീവനി സ്‌പെഷ്യാലിറ്റി വിഭാഗത്തിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് പ്രമേഹ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നത്.

ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിലെ 16 ഡോക്ടര്‍മാരുടെ സേവനമാണ് ഇന്നുമുതല്‍ ലഭ്യമാകുക. തുടര്‍ന്ന് എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലാകും ഓണ്‍ലൈന്‍ ഓ പി. ഇ-സഞ്ജീവനിയില്‍ നിലവില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 72 ഡോക്ടര്‍മാരുടെ സേവനമാണ് ജനങ്ങള്‍ക്ക് ലഭിച്ചിരുന്നത്.

മൂന്നാംഘട്ടത്തില്‍ ആര്‍സിസി, ശ്രീചിത്ര, മാനസികാരോഗ്യ ചികില്‍സാകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ടെലിമെഡിസിന്‍ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്.

ഇ- സഞ്ജീവനിയില്‍ ഡോക്ടറെ കാണേണ്ടത് ഇങ്ങനെ.

esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയയ്ണം. ഫോണ്‍നമ്പറും മറ്റു വിവരങ്ങളും നല്‍കിയശേഷം ഫോണില്‍ ലഭിക്കുന്ന ഓടിപി കൂടി ചേര്‍ത്ത് രജി്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനൊപ്പം മുന്‍ ചികില്‍സാരേഖകളും ആവശ്യമെങ്കില്‍ സമര്‍പ്പിക്കാം. ഇതിന് ശേഷം പേഷ്യന്റ് ഐഡിയും ടോക്കണ്‍ നമ്പറും ലഭിക്കും.

തുടര്‍ന്ന് Esanjeevaniopd.in സന്ദര്‍ശിച്ച് മൊബൈല്‍ നമ്പറും ടോക്കണ്‍ നമ്പറും രേഖപ്പെടുത്തി പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം. മുന്‍ ചികില്‍സാരേഖകള്‍ അപ് ലോഡ് ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ട്. കോള്‍നൗ എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ ഡോക്ടറെ കാണാന്‍ കഴിയും. ഡോക്ടര്‍ കുറിച്ചുനല്‍കുന്ന മരുന്ന് കുറിപ്പടി ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് സൂക്ഷിക്കാം. പൂര്‍ണമായും സൗജന്യമാണ് സേവനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com