ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല, വെള്ളാപ്പള്ളിക്കെതിരായ അഴിമതിക്കേസില്‍ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കണമെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാനുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കകം ചോദ്യം ചെയ്യണമെന്നും കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി
ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല, വെള്ളാപ്പള്ളിക്കെതിരായ അഴിമതിക്കേസില്‍ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അഴിമതിക്കേസില്‍ ഹൈക്കോടതി ഇടപെടല്‍. കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് അഴിമതിയില്‍ വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

അന്വേഷണം അനന്തമായി ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല. വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാനുണ്ടെങ്കില്‍ ഈ കാലയളവിനുള്ളില്‍ ചോദ്യം ചെയ്യണമെന്നും കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും. കേസ് അടുത്തമാസം ആറിന് കോടതി വീണ്ടും പരിഗണിക്കും.

1997-98ല്‍ കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്‌സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് പരാതി. പതിനഞ്ചു വര്‍ഷം മുമ്പ് തുടങ്ങിയ അന്വേഷണമാണ് ഇഴഞ്ഞുനീങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com