ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇന്ന് മൂന്നാംഘട്ടത്തിലേക്ക് ; വിക്ടേഴ്‌സ് ചാനലില്‍ ഇന്നത്തെ വിഷയങ്ങള്‍ ഇപ്രകാരം...

മൂന്നാംഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിഷയങ്ങളില്‍ ക്ലാസ്സുകളുണ്ടാകും
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇന്ന് മൂന്നാംഘട്ടത്തിലേക്ക് ; വിക്ടേഴ്‌സ് ചാനലില്‍ ഇന്നത്തെ വിഷയങ്ങള്‍ ഇപ്രകാരം...

തിരുവനന്തപുരം : വിക്ടേഴ്‌സ് ചാനലും സമൂഹമാധ്യമങ്ങളും വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇന്ന് മൂന്നാംഘട്ടത്തിലേക്ക് കടക്കും. മൂന്നാംഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിഷയങ്ങളില്‍ ക്ലാസ്സുകളുണ്ടാകും.

കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. അതേസമയം പാഠപുസ്തകങ്ങള്‍ പൂര്‍ണമായി കിട്ടാത്തത് കുട്ടികള്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്. 20 ന് അകം പുസ്തകങ്ങള്‍ എത്തിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ പകുതിയോളം പുസ്തകങ്ങളേ വിതരണം ചെയ്തിട്ടുള്ളൂ. 30 ന് അകം പുസ്തകങ്ങള്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിക്ടേഴ്‌സ് ചാനലില്‍ ഇന്നത്തെ ക്ലാസ്സുകള്‍ ഇപ്രകാരമാണ്.

പന്ത്രണ്ടാം ക്ലാസ്സ് ( പ്ലസ് ടു) -  രാവിലെ 8.30 - അക്കൗണ്ടന്‍സി

രാവിലെ 9.00 - കെമിസ്ട്രി

രാവിലെ 9.30 - ഇംഗ്ലീഷ്

രാവിലെ 10.00 - സോഷ്യോളജി

പ്ലസ് വണ്‍- രാവിലെ 10.30 - മലയാളം

10-ാം ക്ലാസ്സ്  - രാവിലെ 11.00 - ഗണിതം

രാവിലെ 11.30 - ഫിസിക്‌സ്

ഉച്ചയ്ക്ക് 12.00 - ഉറുദു

രണ്ടാം ക്ലാസ്സ് - ഉച്ചയ്ക്ക് 12.30 - ഗണിതം

മൂന്നാം ക്ലാസ്സ് - ഉച്ചയ്ക്ക് 1.00 - മലയാളം

നാലാം ക്ലാസ്സ് - ഉച്ചയ്ക്ക് 1.30 - ഗണിതം

അഞ്ചാം ക്ലാസ്സ് - ഉച്ചയ്ക്ക് 2.00 - മലയാളം

ആറാം ക്ലാസ്സ്  - ഉച്ചയ്ക്ക് 2.30 - ഇംഗ്ലീഷ്

ഏഴാം ക്ലാസ്സ് - വൈകീട്ട് 3.00 - മലയാളം

എട്ടാം ക്ലാസ്സ് - വൈകീട്ട് 3.30 - മലയാളം

എട്ടാം ക്ലാസ്സ് - വൈകീട്ട് 4.00 - സാമൂഹികശാസ്ത്രം

ഒമ്പതാംക്ലാസ്സ് - വൈകീട്ട് 4.30  - കെമിസ്ട്രി

ഒമ്പതാം ക്ലാസ്സ് - വൈകീട്ട് 5.00 - ഗണിതം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com