കാലവര്‍ഷം ശക്തിയാര്‍ജ്ജിക്കുന്നു, വെളളിയാഴ്ച ഇടുക്കിയില്‍ അതി തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
കാലവര്‍ഷം ശക്തിയാര്‍ജ്ജിക്കുന്നു, വെളളിയാഴ്ച ഇടുക്കിയില്‍ അതി തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 22 മുതല്‍ 26 വരെയുളള ദിവസങ്ങളില്‍ കനത്ത മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. വെളളിയാഴ്ച  ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ അതി തീവ്ര മഴ പെയ്യുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയം, ആലപ്പുഴ എന്നി ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യത. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നാളെ ഒരിടത്തും മഞ്ഞ അലര്‍ട്ട് ഇല്ല. ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയും വെളളിയാഴ്ച സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.  വ്യാഴാഴ്ച പാലക്കാട്, വയനാട് ജില്ലകള്‍ ഒഴികെയുളള എല്ലായിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com