തിങ്കളാഴ്ച 14 ജില്ലകളിലും കോവിഡ്; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

സംസ്ഥാനത്താകെ 1540 പേരാണ് ചികിത്സയിലുള്ളത്. 1747 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി
തിങ്കളാഴ്ച 14 ജില്ലകളിലും കോവിഡ്; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്


തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത്. ജില്ലയില്‍ 17 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും രോഗം ബാധിച്ചു. 14 ജില്ലകളിലും തിങ്കളാഴ്ച പുതിയ രോഗികളുണ്ട്. സംസ്ഥാനത്താകെ 1540 പേരാണ് ചികിത്സയിലുള്ളത്. 1747 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

മലപ്പുറം

ജില്ലയില്‍ 17 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 12ന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയ മഹാരാഷ്ട്ര പച്ചോറ സ്വദേശി 30 വയസ്സുകാരന്‍, മുംബൈയില്‍ നിന്ന് ജൂണ്‍ 12ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ താനൂര്‍ മുക്കോല സ്വദേശികളായ 30 വയസുകാരി, ഇവരുടെ പത്ത് മാസം പ്രായമായ മകള്‍, ആന്ധ്രപ്രദേശില്‍ നിന്ന് ജൂണ്‍ നാലിന് തിരിച്ചെത്തിയ ലോറി െ്രെഡവര്‍ താനൂര്‍ ചീരാന്‍കടപ്പുറം സ്വദേശി 30 വയസുകാരന്‍, ജൂണ്‍ 15ന് ഉത്തര്‍പ്രദേശില്‍ നിന്ന് തിരിച്ചെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി 35 വയസ്സുകാരന്‍, ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ ചോക്കാട് പുല്ലങ്കോട് സ്വദേശി 56 വയസുകാരന്‍ എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.

ജൂണ്‍ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ കുഴിമണ്ണ മേല്‍മുറി സ്വദേശി മൂന്ന് വയസുകാരന്‍, ദുബായില്‍ നിന്ന് ജൂണ്‍ 14ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ നിറമരുതൂര്‍ സ്വദേശി 32 വയസുകാരന്‍, ജൂണ്‍ 18ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി 33 വയസുകാരന്‍, ജൂണ്‍ 12ന് ഖത്തറില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ പൊന്നാനി തൃക്കാവ് സ്വദേശിനി 34 വയസുകാരി, ഇവരുടെ മക്കളായ രണ്ടും ഒന്‍പതും വയസുള്ള കുട്ടികള്‍, ജൂണ്‍ 11ന് റിയാദില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി തിരിച്ചെത്തിയ അങ്ങാടിപ്പുറം അരിപ്ര സ്വദേശി 30 വയസുകാരന്‍, ജൂണ്‍ 17ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ മൊറയൂര്‍ മോങ്ങം സ്വദേശിനി 21 വയസുകാരി, കുവൈത്തില്‍ നിന്ന് ജൂണ്‍ 17ന് കരിപ്പൂര്‍ വഴി ഒരേ വിമാനത്തില്‍ തിരിച്ചെത്തിയ മാറാക്കര രണ്ടത്താണി സ്വദേശി 39 വയസുകാരന്‍, വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി 45 വയസുകാരന്‍, കീഴുപറമ്പ് കുനിയില്‍ സ്വദേശി 45 വയസുകാരന്‍ എന്നിവരുമാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.

പാലക്കാട്

ജില്ലയില്‍ ഇന്ന് ആറ്, പത്ത് വയസ്സുള്ള ആണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 11 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നുവന്ന വാളയാര്‍ പാമ്പുപാറ സ്വദേശി (26 പുരുഷന്‍), പുതുപ്പരിയാരം സ്വദേശി (41 പുരുഷന്‍),
മൂത്താന്തറ സ്വദേശി (31 പുരുഷന്‍), തമിഴ്‌നാട്ടില്‍ നിന്നുവന്ന പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശി (40 സ്ത്രീ), നെന്മാറ പേഴുമ്പാറ സ്വദേശി (25 പുരുഷന്‍), എരുമയൂര്‍ സ്വദേശികളായ അമ്മയും (38) മകനും (10), ബഹ്‌റൈനില്‍ നിന്നുവന്ന കോട്ടായി സ്വദേശി (25 പുരുഷന്‍), മഹാരാഷ്ട്രയില്‍ നിന്നുവന്ന കണ്ണമ്പ്ര സ്വദേശി (27 പുരുഷന്‍), സൗദിയില്‍ നിന്നുവന്ന നെന്മാറ പോത്തുണ്ടി സ്വദേശി (34 പുരുഷന്‍), യുഎഇയില്‍ നിന്നുവന്ന കൊപ്പം കിഴ്മുറി സ്വദേശി (ആറ്, ആണ്‍കുട്ടി), അമ്പലപ്പാറ സ്വദേശി (26 പുരുഷന്‍), അകത്തേത്തറ സ്വദേശി (36 പുരുഷന്‍), പഞ്ചാബില്‍ നിന്നുവന്ന മലമ്പുഴ കടുക്കാംകുന്നം സ്വദേശി (27 പുരുഷന്‍), ഡല്‍ഹിയില്‍ നിന്നുവന്ന കോങ്ങാട് മുച്ചീരി സ്വദേശി (22 സ്ത്രീ) കുവൈത്തില്‍ നിന്നുവന്ന മങ്കര സ്വദേശി (31 പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം.

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 154 ആയി. മഞ്ചേരിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ചുപേരില്‍ ഒരാള്‍ ഇന്ന് രോഗമുക്തനായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയില്‍ ഉണ്ട്.

കോട്ടയം

ജില്ലയില്‍ പതിമൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും നാലു പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 96 ആയി. ഇതുവരെ 65 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ഭേദമായത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആറു പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മുംബൈയില്‍നിന്നു വന്ന മകള്‍ക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഒരു ആശാ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കം മുഖേന രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരില്‍ ആറുപേര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലും മൂന്നു പേര്‍ വീട്ടിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൂന്നു പേര്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. നിലവില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ 39 പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 31 പേരും പാലാ ജനറല്‍ ആശുപത്രിയില്‍ 23 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിനു പുറമെ ജില്ലയില്‍നിന്നുള്ള മൂന്നു പേര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.

ജൂണ്‍ 12ന് കുവൈത്തില്‍നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി (50), ജൂണ്‍ 11ന് കുവൈത്തില്‍ നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂട്ടിക്കല്‍ സ്വദേശി (65), ജൂണ്‍ 13ന് കുവൈത്തില്‍ നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശിനി (57), ജൂണ്‍ 13ന് കുവൈത്തില്‍നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (43), ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് എത്തി കോട്ടയത്തെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശി, ജൂണ്‍ 19ന് മസ്‌കത്തില്‍ നിന്ന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരംചിറ സ്വദേശിനി (59), ജൂണ്‍ ആറിന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി (38), ജൂണ്‍ 12ന് മഹാരാഷ്ട്രയില്‍നിന്ന് എത്തി തെങ്ങണയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശിനി (19), ജൂണ്‍ 20 ന് ഡല്‍ഹിയില്‍നിന്നെത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി (39), രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ ഭാര്യ(35), ജൂണ്‍ ആറിന് മുംബൈയില്‍ നിന്ന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന രാമപുരം ഏഴാച്ചേരി സ്വദേശിനി (34), രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയുടെ മകള്‍(നാല്), രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയായ 34കാരിയുടെ മാതാവ് (53). ആരോഗ്യ പ്രവര്‍ത്തകയാണ് എന്നിവര്‍ക്കാണ് രോഗം.

കാസര്‍കോട്

ഇന്ന് ജില്ലയില്‍ ഒമ്പത് പേര്‍ക്ക്് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേരും വിദേശത്ത് നിന്ന് എത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. ജൂണ്‍ 14ന് കുവൈത്തില്‍ നിന്നുവന്ന 43 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി, 23 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി, 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, 28 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 14ന് ഖത്തറില്‍ നിന്നുവന്ന 44 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ എട്ടിന് ഒമാനില്‍ നിന്നുവന്ന 60 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 12ന് കുവൈത്തില്‍ നിന്നുവന്ന 48 വയസുള്ള വലിയപറമ്പ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13ന് ദുബായില്‍ നിന്നുവന്ന 30 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നു ജൂണ്‍ 20ന് വന്ന60 വയസുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന ആറ് പേര്‍ക്കും പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ക്കും രോഗം ഭേദമായി. വീടുകളില്‍ 4519 പേരും സ്ഥാപന നിരീക്ഷണത്തില്‍ 380 പേരുമടക്കം ജില്ലയില്‍ 4899 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 25 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 174 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കോവിഡ് സെന്ററുകളിലുമായി 84 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 156 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com