തിരുവനന്തപുരത്ത് സാമൂഹിക വ്യാപനം?, സൂചനയുമായി മേയര്‍; മാളുകളില്‍ നിയന്ത്രണം, മാര്‍ക്കറ്റുകളില്‍ 50 ശതമാനം കടകള്‍ മാത്രം

തലസ്ഥാനത്ത് സാമൂഹിക വ്യാപന സൂചനയുമായി മേയര്‍ കെ ശ്രീകുമാര്‍.
തിരുവനന്തപുരത്ത് സാമൂഹിക വ്യാപനം?, സൂചനയുമായി മേയര്‍; മാളുകളില്‍ നിയന്ത്രണം, മാര്‍ക്കറ്റുകളില്‍ 50 ശതമാനം കടകള്‍ മാത്രം

തിരുവനന്തപുരം: തലസ്ഥാനത്ത് സാമൂഹിക വ്യാപന സൂചനയുമായി മേയര്‍ കെ ശ്രീകുമാര്‍. ഓട്ടോ ഡ്രൈവര്‍ക്കും വൈദികനും കോവിഡ് ബാധിച്ചത് ഗൗരവതരമാണ്. വിവാഹ, മരണച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് നിബന്ധനയുണ്ട്. വിവാഹങ്ങളില്‍ 50ല്‍ കൂടുതലും മരണച്ചടങ്ങുകളില്‍ 20 ല്‍ കൂടുതലും ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. പലപ്പോഴും ഇത് ലംഘിക്കപ്പെടുന്ന അവസ്ഥയാണ്. ഇത്തരത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി.

പൊതുപരിപാടികളിലും മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന സാഹചര്യമുണ്ട്. പാര്‍ട്ടി പരിപാടികളില്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും മേയര്‍ പറഞ്ഞു. മാളുകള്‍ ഇടവിട്ട ദിവസങ്ങളില്‍ തുറക്കും. പാളയം, ചാല മാര്‍ക്കറ്റുകളില്‍ 50% കടകള്‍ തുറക്കും. കോര്‍പറേഷന്‍ ഓഫിസില്‍ പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേകക്രമീകരണം ഏര്‍പ്പെടുത്തിയതായും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, തിരുവനന്തപുരം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. സമരങ്ങളില്‍ പത്തുപേരില്‍ കൂടുതല്‍ പാടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളില്‍ ഇരുപതില്‍ താഴെ ആളുകളെ പങ്കെടുക്കാവൂ. എല്ലാ ആശുപത്രികളിലും സര്‍ന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഒരുകൂട്ടിരിപ്പുകാരനെ മാത്രം അനുവദിക്കു. എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം.

ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുവര്‍ ഓട്ടോ ഡ്രൈവറുടെ പേരും വണ്ടിനമ്പരും ചോദിച്ച് മനസിലാക്കണം. മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരുക്വാറന്റൈന്‍ കേന്ദ്രമെങ്കിലും തയാറാക്കാനും യോഗം തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com