നിലമ്പൂരിലെ കൊലവിളി പ്രകടനം; ഡിവൈഎഫ്‌ഐ നേതാവിനെ സംഘടനയുടെ ചുമതലയില്‍ നിന്ന് നീക്കി

മൂത്തേടം മേഖലാ സെക്രട്ടറി പികെ ഷഫീഖിനെതിരെയാണ് നടപടിയെടുത്തത്
നിലമ്പൂരിലെ കൊലവിളി പ്രകടനം; ഡിവൈഎഫ്‌ഐ നേതാവിനെ സംഘടനയുടെ ചുമതലയില്‍ നിന്ന് നീക്കി

മലപ്പുറം: നിലമ്പൂര്‍ മൂത്തേടത്ത് കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി ഡിവൈഎഫ്‌ഐ. മൂത്തേടം മേഖലാ സെക്രട്ടറി പികെ ഷഫീഖിനെതിരെയാണ് നടപടിയെടുത്തത്. ഷഫീഖിനെ സംഘടനയുടെ എല്ലാ ചുമതലയില്‍ നിന്നും ഒഴിവാക്കിയതായി മലപ്പറും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

പ്രകടനം നടത്തി ആക്രമണത്തിന് ആഹ്വാനം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ്് ചെയ്യണമെന്നാവശ്യപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എടക്കര പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നായിരുന്നു മുദ്രാവാക്യം വിളികള്‍. കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് മൂത്തേടം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തുടങ്ങിയ തര്‍ക്കമാണ് തെരുവിലേക്ക് പടര്‍ന്നത്.
ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com