നേതാക്കള്‍ പരമാവധി വിട്ടുനില്‍ക്കണം; സമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിപിഐ; ജില്ലാഘടകങ്ങള്‍ക്ക് നിര്‍ദേശം

കോവിഡ് ബാധയുടെ പശ്ചാത്തലത്തിലും ഇന്ധനവില വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ എഐവൈഎഫ് സമരങ്ങള്‍ നടത്തിയിരുന്നു.
നേതാക്കള്‍ പരമാവധി വിട്ടുനില്‍ക്കണം; സമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിപിഐ; ജില്ലാഘടകങ്ങള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സിപിഐ. പാര്‍ട്ടി ജില്ലാ ഘടകം അറിയയാതെ ബഹുജന സംഘടനകള്‍ സമരം നടത്താന്‍ പാടില്ല. സമരങ്ങളില്‍ നിന്ന് നേതാക്കള്‍ പരാമവധി വിട്ടുനില്‍ക്കണം. സാമൂഹിക അകലം ഉറപ്പാക്കണമെന്നും വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജില്ലാ ഘടകങ്ങള്‍ക്ക് കത്തയച്ചു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിലും ഇന്ധനവില വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ എഐവൈഎഫ് സമരങ്ങള്‍ നടത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു സമരങ്ങള്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത്  അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം സമരങ്ങള്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com