ആശ്വാസവാർത്ത: പിഞ്ചുകുഞ്ഞിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി, കുഞ്ഞ് കണ്ണു തുറന്നു, കൈകാലുകൾ അനക്കുന്നുണ്ടെന്നും ഡോക്ടർമാർ

അതിസങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ തലയോട്ടിയിലുണ്ടാക്കിയ രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് കെട്ടികിടന്ന രക്തം നീക്കം ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി : അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. കുഞ്ഞ് തനിയെ കണ്ണുതുറന്നു. കൈകാലുകള്‍ അനക്കുന്നുണ്ട്. ഹൃദയമിടിപ്പ് സാധാരണനിലയിലായി. പ്രതീക്ഷ നല്‍കുന്ന പുരോഗതിയാണ്. അടുത്ത 36 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോ. സോജന്‍ ഐപ്പ് പറഞ്ഞു.

അച്ഛന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം നീക്കാന്‍ ഇന്നലെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

അതിസങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ തലയോട്ടിയിലുണ്ടാക്കിയ രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് 54 ദിവസം പ്രായമായ കുഞ്ഞിന്റെ തലച്ചോറില്‍ കെട്ടികിടന്ന രക്തം നീക്കം ചെയ്തത്. ഓപ്പറേഷന്‍ കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടി കണ്ണു തുറക്കാനും കരയാന്‍ ശ്രമിക്കാന്‍ തുടങ്ങിയിരുന്നു.

കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ ഷൈജു തോമസ് റിമാന്‍ഡിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com