കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് ജൂലൈ ആദ്യവാരം; എട്ടാം ക്ലാസ് വരെയുള്ള 26 ലക്ഷം വിദ്യാർഥികൾക്ക് പ്രയോജനം

ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് അരിക്കു പുറമേ നൽകുന്നത്
കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് ജൂലൈ ആദ്യവാരം; എട്ടാം ക്ലാസ് വരെയുള്ള 26 ലക്ഷം വിദ്യാർഥികൾക്ക് പ്രയോജനം

തിരുവനന്തപുരം:  സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന പദ്ധതി ജൂലൈ ആദ്യവാരത്തോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അരിയും പലവ്യഞ്ജനവും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യും. ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് അരിക്കു പുറമേ നൽകുന്നത്.

കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയിലൂടെ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷം വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും. ഓൺലൈൻ പഠനത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ 1,311 ടിവികളും 123 സ്മാർട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്‌ടോപ്പുകളും 146 കേബിൾ കണക്ഷനും നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com