കൊച്ചിയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും കോവിഡ്; നായരമ്പലത്തെ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടിക വിപുലം, ആശങ്ക

ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ജില്ലയില്‍ ആശങ്ക വര്‍ധിപ്പിച്ച്‌ ആരോഗ്യപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും കോവിഡ്. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവിന്റേയും പരിശോധനാ ഫലം പോസിറ്റീവാണ്.

ഇവരെയും ഭര്‍ത്താവിനെയും ചികിത്സയ്ക്കായി കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫ് എന്ന നിലയില്‍ വിദേശത്ത് നിന്ന് വന്നവരുടെ അടക്കം വീടുകളില്‍ ഇവര്‍ പോയിട്ടുണ്ട്. അതിനാല്‍ വലിയ സമ്പര്‍ക്കപ്പട്ടിക തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം നായരമ്പലത്ത് കോവിഡ് സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ് ജില്ലാ ഭരണകൂടം. വിപുലമായ സമ്പര്‍ക്കപ്പട്ടിക തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ആദ്യം നായരമ്പലം വിട്ട് എവിടെയും പോയിട്ടില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അങ്കമാലി അടക്കം നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ പോയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com