കോഴിക്കോട് മുന്‍മേയര്‍ യു ടി രാജന്‍ അന്തരിച്ചു

കോണ്‍ഗ്രസ്-എസ് പാര്‍ട്ടിലീഡറായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ 1990 ഫെബ്രുവരി അഞ്ചിനാണ് മേയറായി ചുമതലയേറ്റത്
കോഴിക്കോട് മുന്‍മേയര്‍ യു ടി രാജന്‍ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍മേയര്‍ യു ടി രാജന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 1. 52നാണ് അന്തരിച്ചത്. അഭിഭാഷകന്‍, രാഷ്ട്രീയനേതാവ്, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

സ്വാതന്ത്ര്യസമരസേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെ എസ് യു വിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ നിയമവിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹിയായിരുന്നു.

കോര്‍പ്പറേഷന്‍ കൗണ്‍സിലറായും മരാമത്ത് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ്-എസ് പാര്‍ട്ടിലീഡറായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ 1990 ഫെബ്രുവരി അഞ്ചിനാണ് മേയറായി ചുമതലയേറ്റത്.  ഒരു വര്‍ഷം ആ പദവിയിലിരുന്നു. 1991-ല്‍ ന്യൂയോര്‍ക്കില്‍നടന്ന ലോക പരിസ്ഥിതിസമ്മേളനത്തില്‍ അദ്ദേഹം കോഴിക്കോട് കോര്‍പ്പറേഷനെ പ്രതിനിധീകരിച്ചു. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ രാജന്‍ 2019-ല്‍ ബിജെപിയില്‍ ചേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com