കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന തോതില്‍; 141പേര്‍ക്ക് രോഗം; ഒരു മരണം, 60പേര്‍ക്ക് രോഗമുക്തി

അഞ്ചുദിവസത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന തോതില്‍; 141പേര്‍ക്ക് രോഗം; ഒരു മരണം, 60പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചുദിവസത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഒരു മരണം സംഭവിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  60പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 52പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. സമ്പര്‍ക്കം വഴി 9പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16പേര്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയവരാണ്. തമിഴ്‌നാട് 14, മഹാരാഷ്ട്ര 9, ബംഗാള്‍, യുപി 2വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 27പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ 19, തൃശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട്, കണ്ണൂര്‍ 6വീതം, തിരുവനന്തപുരം, കൊല്ലം 4വീതം, വയനാട് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 15, കോട്ടയം 12, തൃശൂര്‍ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 12,വയനാട് 3,തിരുവനന്തപുരം 3 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്.

സംസ്ഥാനത്ത് ഇതുവരെ 3351പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1620പേരാണ് ചികിത്സയിലുള്ളത്. 1,50,196പേര്‍ നിരീക്ഷണത്തിലാണ്. 2,206പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 275പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1,44,649സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com