ഡല്‍ഹി കലാപം: സഫൂറാ സര്‍ഗാറിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

ഗര്‍ഭിണിയായ സഫൂറയ്ക്ക് ജാമ്യം നല്‍കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല
ഡല്‍ഹി കലാപം: സഫൂറാ സര്‍ഗാറിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി:  ഡല്‍ഹി കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ജാമിയ മിലിയ സര്‍വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയും ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററുമായ സഫൂറ സര്‍ഗറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയില്‍ സഫൂറയ്ക്ക് ജാമ്യം നല്‍കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല.

സഫൂറയക്ക്് ജാമ്യം ന്ല്‍കരുതെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിന്നു. 53 പേര്‍ മരിക്കുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപത്തിന്റെ പിന്നിലെ ഗൂഢാലോചനയില്‍ പ്രധാന പങ്ക് വഹിച്ച ഒരാളാണ് സഫൂറയെന്ന് ഡല്‍ഹി പൊലീസ് ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ ഡി.സി.പി പി.എസ് കുശ്‌വഹ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഫൂറയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ അതിന് തെളിവാണ്. ഗര്‍ഭിണിയാണ് എന്ന ഒറ്റക്കാരത്താല്‍ ജാമ്യം നല്‍കാനാവില്ല.10 വര്‍ഷത്തിനിടെ 39 പേര്‍ തീഹാര്‍ ജയിലില്‍ പ്രസവിച്ചിട്ടുണ്ട്. ഒട്ടേറെ തടവുകാര്‍ ഗര്‍ഭിണികളായി ജയിലുകളിലുണ്ട്. എല്ലാവര്‍ക്കും നിയമം ഒരുപോലെയാണെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നാല് മാസം ഗര്‍ഭിണിയായ സഫൂറ കഴിഞ്ഞ രണ്ട് മാസമായി തിഹാര്‍ ജയിലിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com