വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട്; ഓണ്‍ലൈന്‍ വില്‍പ്പന; മൂന്നുപേര്‍ പിടിയില്‍

ഇത്തരം നായ്ക്കളേയും അവയുടെ കുഞ്ഞുങ്ങളേയും വന്‍ തുകയ്ക്കാണ് സംഘം  ഓന്‍ലൈനില്‍ വില്‍പ്പന നടത്തിയിരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: വിദേശയിനം വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തുന്ന സംഘം നിലമ്പൂരില്‍ വനം വകുപ്പിന്റെ പിടിയിലായി. നായാട്ടിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വേട്ടനായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും സംഘം ഓണ്‍ലൈന്‍ വഴിയാണ് വിറ്റിരുന്നത്. സൈബര്‍ കുറ്റകൃത്യത്തില്‍ വനം വകുപ്പ് എടുക്കുന്ന ആദ്യ വനംവന്യജീവി സംരക്ഷണ നിയമം പ്രകാരമുള്ള കേസാണിത്.

അകമ്പാടം നമ്പൂരിപ്പൊട്ടി സ്വദേശി ദേവദാസ്, സമീപപ്രദേശങ്ങളിലെ താമസക്കാരായ മുഹമ്മദ് ആഷിഫ്, തൗസീഫ് നഹ്മാന്‍  എന്നിവരാണ്  പടിയിലായത്. പരിശീലിപ്പിച്ചെടുക്കുന്ന  വേട്ടനായ്ക്കള്‍ വന്യജീവികളെ കടിച്ച് കീറുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വേട്ടനായ്ക്കളേയും വന്യമൃഗങ്ങളുടെ മാംസവും ഓണ്‍ലൈന്‍ വിപണനം നടത്തുകയാണ് സംഘത്തിന്റെ രീതി.

രഹസ്യവിവരത്തെ തുടര്‍ന്ന്  വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും കുറ്റകൃത്യത്തിന്ന് ഉപയോഗിച്ച മെബൈല്‍ ഫോണും വേട്ടപട്ടികളെയും പിടികൂടിയത്.  വന്യജീവി സംരക്ഷണ നിയമപ്രകാരവും സൈബര്‍ നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അമേരിക്കന്‍ ബുള്‍ഡോഗ്, ബുള്ളി , ഡോബര്‍മാന്‍, ലാബ്രഡോര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട നായ്ക്കളെ വേട്ടയാടാന്‍ പരിശീലിപ്പിച്ച് നായാട്ട് നടത്തുന്ന രീതിയാണ് പ്രതികള്‍ അവംലബിച്ചത്.

ഇത്തരം നായ്ക്കളേയും അവയുടെ കുഞ്ഞുങ്ങളേയും വന്‍ തുകയ്ക്കാണ് സംഘം  ഓന്‍ലൈനില്‍ വില്‍പ്പന നടത്തിയിരുന്നത്. പത്ത് പ്രതികള്‍ ഈ കുറ്റകൃത്യത്തില്‍ ഉണ്ടെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com