80ാം വയസിൽ കോവിഡിനെ അതിജീവിച്ചു; ഭിക്ഷാടനം ഉപേക്ഷിച്ച് മകനൊപ്പം നാട്ടിലേക്ക്

ചികിത്സയിൽ കഴിയുന്ന അച്ഛനെ തേടി മെഡിക്കൽ കോളജ് ആശുപത്രിയിൽ മകൻ എത്തിയതോടെയാണ് വീട്ടിലേക്ക് തിരിച്ചുപോയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം; കൊറോണ ബാധിതനായി ചികിത്സയിലായിരുന്ന 80 കാരനായ ഭിഷാടകൻ ജീവിതത്തിലേക്ക്. കോവിഡിനെ അതിജീവിച്ചതിനൊപ്പം ഭിക്ഷാടനം ഉപേക്ഷിച്ച് സേലത്തെ തന്റെ വീട്ടിലേക്ക് മടങ്ങുകയാണ് അദ്ദേഹം. ചികിത്സയിൽ കഴിയുന്ന അച്ഛനെ തേടി മെഡിക്കൽ കോളജ് ആശുപത്രിയിൽ മകൻ എത്തിയതോടെയാണ് വീട്ടിലേക്ക് തിരിച്ചുപോയത്. ഏതാനും ദിവസം മുൻപ് കോവിഡ് മുക്തനായെങ്കിലും ഉറ്റവർ എത്താത്തതിനാൽ ആശുപത്രിയിൽ കഴിയുകയായിരുന്നു.

മാസങ്ങൾക്കു മുൻപ് വീടു വിട്ടുപോന്ന ഇയാളെ ഈ മാസം ആദ്യമാണ് എടപ്പാളിൽ ഭിക്ഷാടനത്തിനിടെ നാട്ടുകാർ കണ്ടെത്തി ക്വാറന്റീൻ കേന്ദ്രത്തിലാക്കിയത്. ഇതിനിടെ വീണു വാരിയെല്ല് പൊട്ടി. ആരോഗ്യം മോശമായതോടെ നാട്ടുകാർ എടപ്പാൾ ആശുപത്രിയിലും അവിടെനിന്നു തിരൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞു. ഇതോടെ എടപ്പാൾ ഒന്നടങ്കം ആശങ്കയിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com