ഇന്ന് 23 വിദേശ വിമാന സർവീസുകൾ; കൊച്ചിയിലെത്തുക നാലായിരത്തിലേറെ പ്രവാസികൾ

സിഡ്നിയിൽ നിന്ന് 180 യാത്രക്കാരുമായി ഡൽഹി വഴി രാത്രി 10ന് എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തും
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊച്ചി : കോവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാ​ഗമായി 23 വിദേശ വിമാന സർവീസുകൾ ഇന്ന് സംസ്ഥാനത്തെത്തും. നാലായിരത്തിലേറെ പ്രവാസികളാണ് ഈ വിമാനങ്ങളിലായി കൊച്ചിയിലെത്തുക.

സിഡ്നിയിൽ നിന്ന് 180 യാത്രക്കാരുമായി ഡൽഹി വഴി രാത്രി 10ന് എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തും. എയർ അറേബ്യ ഷാർജയിൽ നിന്ന് 5 സർവീസുകൾ നടത്തുന്നുണ്ട്– രണ്ടെണ്ണം പുലർച്ചെയും മറ്റുള്ളവ രാത്രി 8.30, 11.15, ഉച്ചയ്ക്ക് 3.30 എന്നീ സമയങ്ങളിലും. ഗൾഫ് എയർ ബഹ്റൈനിൽ നിന്ന് 3 സർവീസുകൾ നടത്തും– ഉച്ചയ്ക്ക് 2.30നും വൈകിട്ട് 5.30നും 6.30നും. മറ്റു വിമാനങ്ങളും കൊച്ചിയിൽ എത്തിച്ചേരുന്ന സമയവും: എയർഇന്ത്യ എക്സ്പ്രസ്, അബുദാബി പുലർച്ചെ 2.55, സ്പൈസ്ജെറ്റ്,

റാസൽഖൈമ 05.00, ഒമാൻ എയർ, മസ്കത്ത് 7.15, ഉച്ചയ്ക്ക് 1.30, സലാം എയർ, മസ്കത്ത് 9.30, ഉച്ചയ്ക്ക് 1.55, ഫ്ലൈ ദുബായ്, ദുബായ് രാവിലെ 10.15, ഉച്ചയ്ക്ക് 12.30, ഇൻഡിഗോ, ദോഹ ഉച്ചയ്ക്ക് 1.00, കുവൈത്ത് എയർവേയ്സ്, കുവൈത്ത് വൈകിട്ട് 4.30, രാത്രി 11.05. എയർഇന്ത്യ എക്സ്പ്രസ്, മസ്കത്ത് രാത്രി 7.30, 8.30. ദോഹ രാത്രി 9.45.

ഇന്നലെ 9 വിമാനങ്ങളിലായി ആയിരത്തി അറുനൂറോളം പ്രവാസികൾ കൊച്ചിയിലെത്തി. അതേസമയം മൂന്നു വിമാനങ്ങൾ റദ്ദാക്കി. ആഭ്യന്തര സെക്ടറിൽ 21 വിമാനങ്ങൾ സർവീസ് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com