എസ്എസ്എൽസി പരീക്ഷാഫലം 30 ന് ?;  ഇന്ന് ഉന്നതതല യോഗം

പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ എന്നിവരുമായി മന്ത്രി രവീന്ദ്രനാഥ് അവസാനഘട്ട വിലയിരുത്തൽ നടത്തിയിരുന്നു
എസ്എസ്എൽസി പരീക്ഷാഫലം 30 ന് ?;  ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. ഹയർ സെക്കൻഡറി ഫലം ജൂലൈ ആദ്യ വാരവും പ്രസിദ്ധീകരിക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിക്കാൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.

എസ്എസ്എൽസി പരീക്ഷാഫലം ഈ മാസം 30 ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ എന്നിവരുമായി മന്ത്രി രവീന്ദ്രനാഥ് അവസാനഘട്ട വിലയിരുത്തൽ നടത്തിയിരുന്നു.

കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള കേന്ദ്രങ്ങളിൽ എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി. പൂർത്തിയായ സ്ഥലങ്ങളിൽ ടാബുലേഷൻ ജോലികൾ തുടങ്ങി. ഹയർസെക്കൻഡറി മൂല്യനിർണയം അന്തിമഘട്ടത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com