കൊല്ലത്ത് അമ്മയ്ക്കും മകനും കോവിഡ്; ബുധനാഴ്ച ഏറ്റവും കുടുതല്‍ കോവിഡ് രോഗികള്‍ പത്തനംതിട്ടയില്‍

ജില്ലയില്‍ 25 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
കൊല്ലത്ത് അമ്മയ്ക്കും മകനും കോവിഡ്; ബുധനാഴ്ച ഏറ്റവും കുടുതല്‍ കോവിഡ് രോഗികള്‍ പത്തനംതിട്ടയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ടയില്‍. ജില്ലയില്‍ 25 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊല്ലം- 18, കണ്ണൂര്‍- 17, പാലക്കാട്- 16, തൃശൂര്‍- 15, ആലപ്പുഴ- 15, മലപ്പുറം- 10 തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. എല്ലാ ജില്ലകളിലും ഇന്നു കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3603 ആയി. 1691 പേര്‍ ചികില്‍സയിലുണ്ട്.


കൊല്ലം

ജില്ലയില്‍ അമ്മയും മകനും ഉള്‍പ്പടെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍. 8 പേര്‍ കുവൈത്തില്‍ നിന്നും 4 പേര്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും 2 പേര്‍ വീതം അബുദാബിയില്‍ നിന്നും താജിക്കിസ്ഥാനില്‍ നിന്നും എത്തി. കുവൈത്തില്‍ നിന്ന് എത്തിയയാളുടെ അമ്മയും രോഗബാധിതരില്‍പ്പെടും.

പാലക്കാട്

ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഒരാള്‍ക്ക് രോഗമുക്തിയുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്നുവന്നവരായ മുതുതല പെരുമുടിയൂര്‍ സ്വദേശി (48 പുരുഷന്‍), കാരാകുറുശ്ശി സ്വദേശി (25 പുരുഷന്‍), ജൂണ്‍ 20ന് വന്ന വിളയൂര്‍ സ്വദേശി(38 പുരുഷന്‍), ചിറ്റൂര്‍ നരങ്കുഴി സ്വദേശി (28 പുരുഷന്‍), പുതുക്കോട് (38 പുരുഷന്‍), കൊപ്പം കുരുത്തികുണ്ട് സ്വദേശി(44 പുരുഷന്‍), വിളയൂര്‍ കരിങ്ങനാട് സ്വദേശി (42 പുരുഷന്‍), അബുദാബിയില്‍ നിന്നുവന്നവരായ മണ്ണാര്‍ക്കാട് പെരുമ്പടാരി സ്വദേശി(26 പുരുഷന്‍), പട്ടാമ്പി ശങ്കരമംഗലം സ്വദേശി (30 പുരുഷന്‍), കൊപ്പം കീഴ്മുറി സ്വദേശി(54 പുരുഷന്‍), കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി (48 പുരുഷന്‍), ദുബായില്‍ നിന്നുവന്ന കൊപ്പം കീഴ്മുറി സ്വദേശി(30 പുരുഷന്‍), സൗദിയില്‍ നിന്നുവന്ന തിരുവേഗപ്പുറ കൈപ്പുറം സ്വദേശി (28 പുരുഷന്‍), റിയാദില്‍ നിന്ന് ജൂണ്‍ പതിനൊന്നിന് വന്ന തെങ്കര ആനമൂളി സ്വദേശിയായ ഗര്‍ഭിണി (21), ജിദ്ദയില്‍ നിന്ന് വന്ന തച്ചനാട്ടുകര സ്വദേശി (38 പുരുഷന്‍), ഒമാനില്‍ നിന്നുവന്ന കൊപ്പം മണ്ണേങ്ങോട് സ്വദേശി(47 പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 195 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച്(ഇന്ന് സ്ഥിരീകരിച്ചത് ഉള്‍പ്പെടെ) പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയില്‍ ഉണ്ട്.

ആലപ്പുഴ

ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. പതിനൊന്ന് പേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

കുവൈത്തില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 59വയസുള്ള ആലപ്പുഴ സ്വദേശി, ദുബായില്‍ നിന്നും 10/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്, കുവൈത്തില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 46വയസുള്ള മാരാരിക്കുളം തെക്ക് സ്വദേശി, ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍11/6ന് എറണാകുളത്ത് എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അമ്പലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി, ഈ കുട്ടിയുടെ ബന്ധുവായ യുവാവിനാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, കുവൈത്തില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചേപ്പാട് സ്വദേശിയായ യുവാവ്, കുവൈത്തില്‍ നിന്നും 16/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 49വയസുള്ള മാരാരിക്കുളം തെക്ക് സ്വദേശി, കുവൈത്തില്‍ നിന്നും13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 51വയസുള്ള ആലപ്പുഴ സ്വദേശി, ദുബായില്‍ നിന്നും 10/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മാവേലിക്കര സ്വദേശിയായ യുവാവ്, മുംബൈയില്‍ നിന്നും 12/6ന് ട്രെയിനില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അരൂര്‍ സ്വദേശിനിയായ യുവതി, കുവൈത്തില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ്, കുവൈത്തില്‍ നിന്നും 13/ 6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കണ്ടല്ലൂര്‍ സ്വദേശിയായ യുവാവ്, കുവൈത്തില്‍ നിന്നും 15/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ്, കുവൈത്തില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 48വയസുള്ള ബുധനൂര്‍ സ്വദേശി, ഗോവയില്‍ നിന്നും 12/6ന് ട്രെയിനില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 47വയസുള്ള മാവേലിക്കര സ്വദേശി എന്നിവര്‍ക്കാണ് രോഗം. പതിമൂന്ന് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആകെ 122 പേര്‍ ചികിത്സയിലുണ്ട്. 101 പേര്‍ രോഗമുക്തരായി.

എറണാകുളം

ജില്ലയില്‍ ഇന്നു കോവിഡ് സ്ഥിരീകരിച്ചത് 8 പേര്‍ക്ക്. കുവൈത്തില്‍ നിന്നെത്തിയ കളമശേരി സ്വദേശിനി (33), ഇവരുടെ ബന്ധു (44), ഹൈദരാബാദില്‍ നിന്നെത്തിയ ഐക്കാരനാട് സ്വദേശിനി (56), ഇതേ വിമാനത്തിലെത്തിയ ഇവരുടെ ബന്ധുവായ കുട്ടി (4), ചെന്നൈയില്‍ നിന്നെത്തിയ തൃപ്പൂണിത്തുറ സ്വദേശി (23), ഡല്‍ഹിയില്‍ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി (33), കളമശേരി സ്വദേശി (33), മസ്‌കത്തില്‍ നിന്നെത്തിയ കോതമംഗലം സ്വദേശി (54) എന്നിവര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 4 പേര്‍ രോഗമുക്തി നേടി. 139 പേരാണു ജില്ലയില്‍ ചികിത്സയിലുള്ളത്.

കോട്ടയം

ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 33 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.

ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 15ന് എത്തിയ രാമപുരം സ്വദേശി (37), കുവൈത്തില്‍ നിന്നു ജൂണ്‍ 19ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (50), മുംബൈയില്‍നിന്ന് ജൂണ്‍ ആറിന് എത്തിയ തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12), റിയാദില്‍നിന്ന് ജൂണ്‍ 10ന് എത്തിയ പാമ്പാടി സ്വദേശി (52), ഡല്‍ഹിയില്‍നിന്ന് ജൂണ്‍ എട്ടിന് എത്തിയ കല്ലറ സ്വദേശി (42), ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 13ന് എത്തിയ മറവന്തുരുത്ത് സ്വദേശിനി(65), തിമിര ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശി (70) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ രോഗമുക്തരായ 79 പേര്‍ ഉള്‍പ്പെടെ 176 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച കോട്ടയം ആറുമാനൂര്‍ സ്വദേശിനി (29), കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനി (34), ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശിനി (34) എന്നിവരാണ് രോഗം ഭേദമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

ഇടുക്കി

ജില്ലയില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 7ന് ഡല്‍ഹിയില്‍ നിന്നെത്തിയ പൈനാവ് സ്വദേശിനി (27), ജൂണ്‍ 10ന് ചെന്നൈയില്‍ നിന്നെത്തിയ മണിയാറംകുടി സ്വദേശിനി (44), ജൂണ്‍ 9ന് തമിഴ്‌നാട് കാഞ്ചിപുരത്ത് നിന്നുമെത്തിയ മൂലമറ്റം സ്വദേശി (26), ജൂണ്‍ 13ന് കുവൈത്തില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (57), ജൂണ്‍ 12ന് കുവൈത്തില്‍ നിന്നുമെത്തിയ 35 വയസ്സുകാരായ കരുണാപുരം സ്വദേശികള്‍ എന്നിവര്‍ക്കാണ് രോഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com