പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചൊവ്വരയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്, പ്രതിരോധ കുത്തിവെയ്പ് എടുത്ത 60 കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍

ചൊവ്വരയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 60 കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍

കൊച്ചി: ചൊവ്വരയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 60 കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍. കുടുംബാരോഗ്യകേന്ദ്രത്തില്‍ കുത്തിവെയ്പ് എടുക്കാന്‍ വന്ന കുഞ്ഞുങ്ങളോടും കുടുംബാംഗങ്ങളോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. നിലവില്‍ ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാരും ഏഴ് സ്റ്റാഫും നിരീക്ഷണത്തിലാണ്.

ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനാണ് രോഗബാധയുണ്ടായത്. നഴ്‌സിന്റെ ഭര്‍ത്താവിന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്. ഇരുവരും കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്‌സിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതേ ദിവസം പ്രതിരോധ കുത്തിവെയ്പ് എടുത്ത കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയത്.

കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തില്‍ ഉളളവരില്‍ അധികവും. ഭര്‍ത്താവിന്റെ സമ്പര്‍ക്ക പട്ടികയും തയ്യാറാക്കി വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com