കൊല്ലം: തൃശൂര്‍ പൊലീസ് അക്കാദമിയില്‍നിന്നു കാണാതായ ട്രെയിനി ചവറ സൗത്ത് സ്വദേശി വിപിന്‍ ചന്ദ്രനെ (24) കണ്ടെത്തി. കായലിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്. കയ്യിലെ ഞരമ്പു മുറിച്ച നിലയിലാണ്. ആശുപത്രിയിലേക്കു മാറ്റി.
വീടിനുള്ളില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. കായലില്‍ കാണാതായെന്ന സംശയത്തില്‍ പൊലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ