ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി, തൊട്ടുപിന്നാലെ വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി യുവതിയും സുഹൃത്തും

ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് സംഭവം
ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി, തൊട്ടുപിന്നാലെ വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി യുവതിയും സുഹൃത്തും

പത്തനംതിട്ട; കാണാതായ യുവതിയും യുവാവും വിഷം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി. ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് സംഭവം. കുറ്റൂർ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരെയാണ് വിഷം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

കുറ്റൂർ സ്വദേശി നിതിനാണ് തന്റെ ഭാര്യ ജയന്തിയെ കാണാനില്ല എന്ന പരാതിയുമായി ചൊവ്വാഴ്ച തിരുവല്ല പോലീസിനെ സമീപിച്ചത്.  ഇതിൽ അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ജയന്തി സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ വിഷം കഴിച്ചിട്ടുള്ളതായി ഇരുവരും പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

തുടർന്ന് ഇരുവരേയും പൊലീസ് ജീപ്പിൽ  താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും സ്വകാര്യ മെഡിക്കൽ കോളേജിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. യുവതി അബോധാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു. നിതിനാണ് യുവതിയുടെ സഹായത്തിനായി മെഡിക്കൽ കോളേജിൽ ഒപ്പമുള്ളത്. ദമ്പതിമാർക്ക് മൂന്ന് മക്കളുണ്ട്. പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com