മഹാരാഷ്ട്രയില്‍ നിന്ന് ആശ്വാസവാര്‍ത്ത; കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തര്‍

ഇന്ന് 3,890 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 208 പേര്‍ മരിച്ചു
മഹാരാഷ്ട്രയില്‍ നിന്ന് ആശ്വാസവാര്‍ത്ത; കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് 3,890 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 208 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,42,900ആയി. മരണസംഖ്യ 6,739 ആയെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു.

മുംബൈയില്‍ മാത്രം 69,528 പേരാണ് രോഗബാധിതര്‍. ഇതുവരെ 3,964 പേര്‍ മരിച്ചു. സജീവ കേസുകള്‍ മുപ്പതിനായിരത്തിനടുത്താണ്. ഇതുവരെ 37,008 പേര്‍ രോഗമുക്തരായി. താനെയിലും പൂനെയിലുമാണ് സംസ്ഥാനത്ത് മുംബൈ കഴിഞ്ഞാല്‍ കുടുതല്‍ രോഗികള്‍ ഉള്ളത്.

തമിഴ്‌നാട്ടില്‍ ഇന്ന് 2,865പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 33 മരണവും റിപ്പോര്‍ട്ട് ചെയ്തു. 67,468പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 866പേരാണ് ആകെ മരിച്ചത്. കേരളത്തില്‍ നിന്ന് എത്തിയ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കര്‍ണാടകയില്‍ ഇന്ന് 397പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. 10,118പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6151പേര്‍ രോഗമുക്തരായി.

കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന മറ്റൊരു സംസ്ഥാനമായ ഗുജറാത്തില്‍ ഇന്ന് മാത്രം 572പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1,736പേരാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com