ഓഗസ്റ്റില്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത; കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

ചികിത്സയിലുള്ളവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഓഗസ്റ്റില്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത; കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയിലുള്ളവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പത്തുലക്ഷം പേരില്‍ 109പേര്‍ക്കാണ് രോഗം. രാജ്യത്താകെ ഇത് 362ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനാണ്, രാജ്യത്തിന്റെത് മൂന്ന് ശതമാനത്തില്‍ കൂടുതലാണ്. സംസ്ഥാനത്തുണ്ടായ 22 മരണങ്ങളില്‍ 20പേര്‍ക്കും മറ്റ് ഗുരുതര രോഗങ്ങള്‍ ബാധിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും സഞ്ചാര വിവരങ്ങള്‍ എഴുതി സൂക്ഷിക്കണം.ബ്രക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തും. ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ നാട്ടുകാരുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറണം. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജൂലൈയില്‍ 10,000 ടെസ്റ്റുകള്‍ വരെ നടത്തും. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈനില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com