കോവിഡ് രോഗിക്കൊപ്പം ഒളിവില്‍ കഴിഞ്ഞുവെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍, പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ആശങ്ക

സ്റ്റേഷനിലേക്ക് ജനങ്ങളുടെ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്
കോവിഡ് രോഗിക്കൊപ്പം ഒളിവില്‍ കഴിഞ്ഞുവെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍, പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ആശങ്ക

കൊച്ചി : കോവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം ഒരുമാസത്തോളം ഒളിവില്‍ കഴിഞ്ഞുവെന്ന കൊലക്കേസ് പ്രതികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ അതീവ ജാഗ്രത. ഫയര്‍ഫോഴ്‌സ് എത്തി പൊലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കി. സ്റ്റേഷനിലേക്ക് ജനങ്ങളുടെ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

പെരുമ്പാവൂര്‍ സ്വദേശിയായ ഉണ്ണി എന്നയാള്‍ മുമ്പ് മംഗലാപുരത്ത് വെച്ച് കൊല്ലപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ റിയാസ്, ഔറംഗസേബ് എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ കോവിഡ് രോഗിയായ ആള്‍ക്കൊപ്പമാണ് കഴിഞ്ഞതെന്ന് വെളിപ്പെടുത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിച്ചുള്ള നടപടികള്‍ സ്വീകരിച്ചത്. സ്റ്റേഷനില്‍ പരാതികള്‍ ഇ-മെയിലായാണ് സ്വീകരിക്കുന്നത്. പ്രതികളുടെ മൊഴിയില്‍ എത്രമാത്രം വിശ്വാസ്യത ഉണ്ട്, ഇവര്‍ പറഞ്ഞത് സത്യമെങ്കില്‍ ആ കോവിഡ് രോഗി ആര് തുടങ്ങിയവ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com