നടി ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രതികള്‍ മറ്റു പലരെയും കെണിയിലാക്കി ; സംഘം ഭീഷണിപ്പെടുത്തിയെന്ന് നടി ;   കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

മുസ്ലിം സമുദായത്തിലുള്ളവര്‍ വീഡിയോ കോളിലൂടെ വരുന്നത് മതപരമായി തെറ്റാണെന്ന ഉപദേശങ്ങളിലൂടെ നടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു
നടി ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രതികള്‍ മറ്റു പലരെയും കെണിയിലാക്കി ; സംഘം ഭീഷണിപ്പെടുത്തിയെന്ന് നടി ;   കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

കൊച്ചി : നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ സംഘം കൂടുതല്‍ പേരെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. പ്രതികള്‍ കൂടുതല്‍ പേരെ കെണിയിലാക്കാന്‍ ശ്രമിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. പ്രതികള്‍ വഞ്ചിച്ചെന്ന പരാതിയുമായി രണ്ട് പെണ്‍കുട്ടികള്‍ പൊലീസിനെ സമീപിച്ചു.

സ്വര്‍ണ്ണക്കടത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങളുടെ പക്കല്‍ നിന്നും സ്വര്‍ണവും പണവും പ്രതികള്‍ തട്ടിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

വിവാഹആലോചനയുമായാണ് പ്രതികള്‍ നടി ഷംന കാസിമിന്റെ വീട്ടിലെത്തുന്നത്. ഇവര്‍ പെട്ടെന്ന് തന്നെ ഷംനയുടെ മാതാപിതാക്കളുമായി അടുത്തു. വരനായി വേഷമിട്ട അന്‍വര്‍ നിരന്തരം ഫോണ്‍വിളിയും തുടങ്ങി. വിവാഹം ഏതാണ്ട് ഉറപ്പിക്കാവുന്ന ഘട്ടത്തിലെത്തിയതോടെ, അന്‍വറിനോട് ബന്ധുക്കള്‍ക്ക് അടക്കം കാണുന്നതിന് വീഡിയോ കോളില്‍ എത്താന്‍ ഷംന ആവശ്യപ്പെട്ടു.

എന്നാല്‍ മുസ്ലിം സമുദായത്തിലുള്ളവര്‍ വീഡിയോ കോളിലൂടെ വരുന്നത് മതപരമായി തെറ്റാണെന്നത് അടക്കമുള്ള ഉപദേശങ്ങളിലൂടെ നടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീഡിയോ കോളിന് ഷംന നിര്‍ബന്ധിച്ചതോടെ ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. മാന്യത നടിച്ചുകൊണ്ടാണ് ഇവര്‍ ഇടപെട്ടതെന്ന് ഷംന കാസിം ചോദിച്ചു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ സംശയിച്ചില്ല.

പെട്ടെന്ന് പണം ചോദിച്ചപ്പോഴാണ് സംശയം തോന്നിയത്. വീഡിയോ കോളിന്‍ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചില്ല. അടുത്ത ദിവസം വൈകീട്ട് മാതാപിതാക്കളെയും ബന്ധുക്കളെയും കൂട്ടി വീട്ടില്‍ വിവാഹാലോചനയ്ക്ക് എത്തുമെന്ന് അറിയിച്ചു. എന്നാല്‍ വരാമെന്ന് പറഞ്ഞദിവസം രാവിലെ വിളിച്ച് കുടുംബത്തിലെ ചിലര്‍ക്ക് അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടി വന്നുവെന്നും, അതിനാല്‍ പ്രതികളായ മൂന്നുപേര്‍ മാത്രം വീട്ടിലെത്തുമെന്നും അറിയിച്ചു.

രാവിലെ 11 മണിയോടെ സംഘം വീട്ടിലെത്തി. അവരെ കണ്ടതോടെ സംശയം വര്‍ധിച്ചു. വീട്ടിലുള്ളവര്‍ക്ക് സംശയം തോന്നി എന്നു മനസ്സിലായതോടെ അവര്‍ പെട്ടെന്ന് തന്നെ പോയി. തുടര്‍ന്ന് വീട്ടിലെ സിസിടിവി ക്യാമറ നോക്കിയപ്പോഴാണ് വീടിന്റെയും വാഹനങ്ങളുടെയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതായി കണ്ടെത്തിയത്. ഇതിനിടെ പ്രതികള്‍ ഫോണില്‍ വിളിച്ച് ഭീഷണി തുടങ്ങിയതായും, പുറത്തിറങ്ങുമ്പോള്‍ കാണിച്ചുതരാമെന്ന് പറഞ്ഞതായും ഷംന കാസിം വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com