മോദിക്ക് പറ്റിയ കൂട്ടാണ് പിണറായി;  ഇന്ദുലേഖ അല്ലെങ്കില്‍ തോഴി മതി എന്ന പോലെയാണ്; പരിഹാസവുമായി മുരളീധരന്‍

പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ പിപിഇ കിറ്റ് വേണമെന്ന നിര്‍ദേശത്തെ പരാമര്‍ശിച്ചാണ് മുരളീധരന്റെ പരിഹാസം
മോദിക്ക് പറ്റിയ കൂട്ടാണ് പിണറായി;  ഇന്ദുലേഖ അല്ലെങ്കില്‍ തോഴി മതി എന്ന പോലെയാണ്; പരിഹാസവുമായി മുരളീധരന്‍


കോഴിക്കോട്: പ്രധാനമന്ത്രി നരോന്ദ്ര മോദിക്ക് പറ്റിയ കൂട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് കെ മുരളീധരന്‍ എം പി. പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ പിപിഇ കിറ്റ് വേണമെന്ന നിര്‍ദേശത്തെ പരാമര്‍ശിച്ചാണ് മുരളീധരന്റെ പരിഹാസം. ഇന്ദുലേഖ അല്ലെങ്കില്‍ തോഴി മതി എന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമെന്നും അദ്ദേഹം പരിഹസിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരനെയും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തെ വിമര്‍ശിക്കല്‍ മാത്രമാണ് വി മുരളീധരന്റെ പണി. അവിടെ നിന്ന് അദ്ദേഹം ഇങ്ങോട്ട് തള്ളുമ്പോള്‍ ഇവിടെനിന്ന് മുഖ്യമന്ത്രി അങ്ങോട്ട് തള്ളുകയാണ്. അതിഥി തൊഴിലാളികള്‍ക്കുള്ള മാന്യത പോലും പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com