സൗദിയിൽ നിന്നുള്ളവർ പിപിഇ കിറ്റ് ധരിക്കണം, എല്ലാവർക്കും എൻ 95 മാസ്ക്കും ഫെയ്സ് ഷീൽഡും നിർബന്ധം ; നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ

ആന്‍റിബോഡി പരിശോധന നിലവിൽ ഉള്ള യുഎഇയിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്
സൗദിയിൽ നിന്നുള്ളവർ പിപിഇ കിറ്റ് ധരിക്കണം, എല്ലാവർക്കും എൻ 95 മാസ്ക്കും ഫെയ്സ് ഷീൽഡും നിർബന്ധം ; നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ

തിരുവനന്തപുരം: പ്രവാസികളുടെ നാട്ടിലേക്ക് മടങ്ങിവരുന്നതിനുള്ള നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും. സൗദി അറേബ്യയിൽ നിന്നും വരുന്നവർക്ക് പിപിഇ കിറ്റ് വേണം. ബഹ്റിനിൽ നിന്നും ഒമാനിൽ നിന്നും വരുന്നവർക്ക് എൻ 95 മാസ്ക്കും കയ്യുറയും ഫെയ്സ് മാസ്ക്കുമാണ് നിർബന്ധമാക്കിയത്.

എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്നവർ എൻ 95 മാസ്ക്കും ഫെയ്സ് ഷീൽഡും കയ്യുറയും ധരിക്കണം. ആന്‍റിബോഡി പരിശോധന നിലവിൽ ഉള്ള യുഎഇയിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കുവൈറ്റിൽ നിന്നും പരിശോധന ഇല്ലാതെ വരുന്നവർ പിപിഇ കിറ്റ് ധരിക്കണം. ഖത്തറിൽ നിന്നുള്ളവർക്ക് എഹ്ത്രാസ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആയിരിക്കണം.

ഇവിടെ എത്തുമ്പോൾ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനകളില്ലാതെ എത്താൻ കഴിയുമായിരുന്നു അവസാനദിവസമായ ഇന്നലെ 72 വിമാനങ്ങളിലായി 14058 പേരാണ് സംസ്ഥാനത്ത് എത്തിയത്.  പ്രതിഷേധത്തെ തുടർന്ന് എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com