കേരളത്തിലെ മൃ​ഗബലി നിരോധന നിയമം മത സ്വാതന്ത്ര്യത്തിന്റെ ലംഘനം; സുപ്രീംകോടതിയിൽ ഹർജി

കേരള നിയമസഭാ പാസ്സാക്കിയ നിയമം ഹിന്ദുമത വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും മാത്രമാണ് ബാധകമെന്നും മറ്റ് മതങ്ങള്‍ക്ക് ബാധകമല്ലെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്
കേരളത്തിലെ മൃ​ഗബലി നിരോധന നിയമം മത സ്വാതന്ത്ര്യത്തിന്റെ ലംഘനം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി; കേരളത്തിലെ മൃ​ഗബലി നിരോധന നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. 1968 ലെ കേരള മൃഗ-പക്ഷി ബലി നിരോധന നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കേരള നിയമസഭാ പാസ്സാക്കിയ നിയമം ഹിന്ദുമത വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും മാത്രമാണ് ബാധകമെന്നും മറ്റ് മതങ്ങള്‍ക്ക് ബാധകമല്ലെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.

കേരളത്തില്‍ മൃഗങ്ങളെ കൊല്ലുന്നതിന് നിരോധനമില്ല. ആരാധനാലയങ്ങളില്‍ പോലും സ്വന്തം ആവശ്യത്തിന് മൃഗങ്ങളെയും പക്ഷികളെയും കൊല്ലാം. എന്നാല്‍ മൃഗങ്ങളെ ബലി നല്‍കുന്നതാണ് നിയമത്തില്‍ വിലക്കിയിരിക്കുന്നത്. ഇത് ഭരണഘടനയുടെ 25, 26 അനുച്ഛേദം ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ഹർജിയിൽ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com