കോവിഡ് ഭേദമായി; ചക്ക തലയിൽ വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കാഞ്ഞങ്ങാട് സ്വദേശി റോ​ബി​ന്‍ തോ​മ​സ് ( 44) ആ​ണ് മ​രി​ച്ച​ത്
കോവിഡ് ഭേദമായി; ചക്ക തലയിൽ വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കണ്ണൂർ: ച​ക്ക വീ​ണ് പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. കാഞ്ഞങ്ങാട് സ്വദേശി റോ​ബി​ന്‍ തോ​മ​സ് ( 44) ആ​ണ് മ​രി​ച്ച​ത്. ച​ക്ക വീ​ണ് പ​രി​ക്കേ​റ്റതിനേത്തുടർന്ന് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും അ​വി​ടെ​വ​ച്ച് കോ​വി​ഡ് സ്ഥി​രീ​ക​രിക്കുകയും ചെയ്ത ആളാണ് റോബിൻ.

വീ​ട്ടു​പ​റ​മ്പി​ലെ പ്ലാ​വി​ല്‍ നിന്ന് ച​ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ച​ക്ക ദേ​ഹ​ത്തു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് റോ​ബി​ൻ പ്ലാ​വി​ല്‍​നി​ന്നു താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേറ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച​ ഇയാളെ ശ​സ്ത്ര​ക്രി​യ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​ത്. അതിനാൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്താ​നാ​യി​ല്ല.

 ആ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ചി​രു​ന്നു. എങ്കിലും  ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com