കോവിഡ് മുക്തരായവർ 2000 കടന്നു; 1846 പേർ ചികിത്സയിൽ, ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത് 2397

കോവിഡ് മുക്തരായവർ 2000 കടന്നു; 1846 പേർ ചികിത്സയിൽ, ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത് 2397

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്

തിരുവനന്തപുരം: ഇന്ന് 65 പേരുടെ കോവിഡ് പരിശോധനാഫലം നെ​ഗറ്റീവ് ആയതോടെ സംസ്ഥാനത്ത് രോ​ഗമുക്തി നേടിയവരുടെ എണ്ണം 2000കടന്നു. 2006 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. ഇതോടെ 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേരുടെയും (പാലക്കാട്-2, കോഴിക്കോട്-1), തൃശൂർ ജില്ലയിൽ നിന്നുള്ള 15 പേരുടെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 10 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 2 പേരുടെയും, കണ്ണൂർ (കാസറഗോഡ്-1) ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,61,547 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2397 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com