ഗദ്ദിക മാസ്‌കുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനിലും ; ആമസോണിലൂടെ ലഭിക്കും

100 ശതമാനം ജൈവ പ്രക്രിയയിലൂടെ നിര്‍മിക്കുന്ന ഇവ രംഗോലി, കലങ്കാരി തുടങ്ങിയ ഫാബ്രിക്കിലും ലഭ്യമാണ്
ഗദ്ദിക മാസ്‌കുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനിലും ; ആമസോണിലൂടെ ലഭിക്കും

തിരുവനന്തപുരം : പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ നിര്‍മിക്കുന്ന  ഗദ്ദിക മാസ്‌കുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ ലഭിക്കും. ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയിലൂടെയാണ് ഗദ്ദിക മാസ്‌കുകള്‍ ലഭ്യമാകുക. 100 ശതമാനം ജൈവ പ്രക്രിയയിലൂടെ നിര്‍മിക്കുന്ന ഇവ രംഗോലി, കലങ്കാരി തുടങ്ങിയ ഫാബ്രിക്കിലും ലഭ്യമാണ്.

ജനങ്ങള്‍ക്ക് സുരക്ഷിതമായ മുഖാവരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ തൊഴില്‍ യൂണിറ്റുകള്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഗുണമേന്‍മയേറിയ മാസ്‌ക്കുകളാണ് വിപണിയിലെത്തിച്ചത്. കഴുകി ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ അലോവേരാ ലെയറോടുകൂടി ലഭ്യമാണ്.

ലോകത്ത് എവിടെ നിന്നും മാസ്‌ക് ഓര്‍ഡര്‍ ചെയ്യാം. വീട്ടിലിരുന്ന് തന്നെ വാങ്ങാം എന്നതിനാല്‍ സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല. ഗദ്ദിക എന്ന ബ്രാന്‍ഡില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍ ലോക ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍ നേരത്തെ ലഭ്യമാക്കിത്തുടങ്ങിയിരുന്നു.

ലോകത്തെമ്പാടും കേരളത്തിലെ ആദിവാസികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആമസോണില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതു കണക്കിലെടുത്താണ് കോവിഡ് കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാകവചമായ മാസ്‌കുകളും ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com