'ജൂലൈ മൂന്നിലെ പെട്രോൾ വില പ്രവചിക്കൂ, വിജയിക്ക് 5 ലിറ്റർ പെട്രോൾ സമ്മാനം'

മത്സരത്തിൽ പങ്കെടുക്കുന്നവർ ജൂലൈ 3ലെ വില ഈമാസം 29നു വൈകിട്ട് 5നു മുൻപ് പ്രവചിക്കണം
'ജൂലൈ മൂന്നിലെ പെട്രോൾ വില പ്രവചിക്കൂ, വിജയിക്ക് 5 ലിറ്റർ പെട്രോൾ സമ്മാനം'

കോട്ടയം; ഇന്ധന വില കുതിച്ചുയരുന്നതിനിടെ വ്യത്യസ്തമായ പ്രതിഷേധവുമായി കോൺ​ഗ്രസ്. പ്രവചന മത്സരം സംഘടിപ്പിച്ചാണ് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മിറ്റി  കേന്ദ്ര സർക്കാരിന്റെ കൊള്ളയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. വിജയികൾക്ക് അഞ്ചു ലിറ്റർ പെട്രോളാണ് സമ്മാനമായി നൽകുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്നവർ ജൂലൈ 3ലെ വില ഈമാസം 29നു വൈകിട്ട് 5നു മുൻപ് പ്രവചിക്കണം. പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നവർ പങ്കെടുക്കുന്നവർ പെട്രോളിന്റെ വിലയും അയയ്ക്കുന്ന ആളിന്റെ പേരും 7909 253913, 9961 27 7508. എന്നീ വാട്സാപ് നമ്പറിലേക്ക് അയയ്ക്കണം. ‌‌ഒന്നിൽ കൂടുതൽ ആളുകൾ ശരിയുത്തരം അയച്ചാൽ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. പൂഞ്ഞാർ എച്ച്പി പമ്പിലെ ജൂലൈ മൂന്നിൽ രേഖപ്പെടുത്തുന്ന വിലയാണു കണക്കാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com