ഡ്രൈഡേയിലും മദ്യം വാങ്ങാൻ ടോക്കൺ നൽകി, അബദ്ധം മനസിലാക്കിയപ്പോൾ അറിയിപ്പ്, വീണ്ടും ആപ്പിലായി ബെവ്ക്യു

അബദ്ധം മനസിലാക്കിയതോടെ ടോക്കൺ കിട്ടിയാലും മദ്യം കിട്ടില്ലെന്ന അറിയിപ്പു നൽകി
ഡ്രൈഡേയിലും മദ്യം വാങ്ങാൻ ടോക്കൺ നൽകി, അബദ്ധം മനസിലാക്കിയപ്പോൾ അറിയിപ്പ്, വീണ്ടും ആപ്പിലായി ബെവ്ക്യു

കൊച്ചി; ഡ്രൈഡേയിൽ മദ്യം വാങ്ങാൻ ടോക്കൾ നൽകി വീണ്ടും പൊല്ലാപ്പിലായി ബെവ്ക്യു ആപ്പ്. ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് സർക്കാർ ഡ്രൈഡേ ആയി പ്രഖ്യാപിച്ചിരിക്കെയാണ് ആപ്പ് ആയിരക്കണക്കിന് പേർക്ക് മദ്യം വാങ്ങാൻ ടോക്കൺ നൽകിയത്. അബദ്ധം മനസിലാക്കിയതോടെ ടോക്കൺ കിട്ടിയാലും മദ്യം കിട്ടില്ലെന്ന അറിയിപ്പു നൽകി.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിവരെ പാസ് വിതരണം നടന്നിരുന്നു. ഡ്രൈഡേയിലും പാസ് നൽകുന്നത് എക്സൈസ് വിഭാ​ഗത്തിന്റേയും ബിവറേജസ് ജീവനക്കാരുടേയും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ആപ്പിന്റെ നടത്തിപ്പുകാരായ കമ്പനിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആപ്പ് പ്രവർത്തനം നിർത്തിവെച്ചു. വൈകിട്ടോടെ മദ്യം കിട്ടില്ലെന്ന അറിയിപ്പ് ഉപഭോക്താക്കൾക്ക് നൽകി. എന്നാൽ അപ്പോഴേക്കും ഡ്രൈഡേയിൽ മദ്യം വാങ്ങാൻ 32,000 പേർക്ക് ടോക്കൺ നൽകിയിരുന്നെന്നാണ് വിവരം.

ബിവറേജസ് കോർപ്പറേഷനിൽ നിന്ന് മുൻകൂട്ടി വിവരം ലഭിക്കാതിരുന്നതിനാലാണ് പാസ് അനുവദിച്ചതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. എന്തായാലും ഡ്രൈഡേയിൽ ടോക്കൺ കിട്ടിയെന്ന് കരുതി ആരും സന്തോഷിക്കേണ്ട, ആ ടോക്കണിൽ മദ്യം കിട്ടില്ല. ഇനി മദ്യം വാങ്ങാൻ ഇവർ നാലു ദിവസം കാത്തിരിക്കണോ എന്നാണ് അറിയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com