തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറില്‍ നിന്ന് കോവിഡ് പകര്‍ന്നത് ആറ് പേര്‍ക്ക്; വിഎസ്എസ് സി ജീവനക്കാരനും രോഗം; ഓഫീസ് അണുവിമുക്തമാക്കും

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറില്‍ നിന്ന് കോവിഡ് പകര്‍ന്നത് ആറ് പേര്‍ക്ക്; വിഎസ്എസ് സി ജീവനക്കാരനും രോഗം; ഓഫീസ് അണുവിമുക്തമാക്കും


തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ അന്യസംസ്ഥാനത്തു നിന്നും വന്നതും അഞ്ചു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നതുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല

ചിറയിന്‍കീഴ് സ്വദേശി 68 കാരന്‍ ജൂണ്‍ 22 ന് മുംബൈയില്‍ നിന്നും നേത്രാവതി എക്‌സ്പ്രസ്സ് ട്രെയിനില്‍ തിരുവനന്തപുരത്തു വന്നു. അവിടെ നിന്നും പ്രത്യക ടാക്‌സിയില്‍ ഹോം ക്വാറന്റൈനില്‍ ആക്കിയിരുന്നു. രോഗ ലക്ഷങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.ആറാമട തൃകണ്ണാപുരം സ്വദേശി 41കാരനും കോവിഡ് സ്ഥിരീകരിച്ചു. VSSC യില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. ജൂണ്‍ 12 മുതല്‍ അവധിയിലായിരുന്നു. ഇദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ മണക്കാടും ഭാര്യയുടെ സ്ഥലമായ കിള്ളിപ്പാലത്തും യാത്ര ചെയ്തിട്ടുണ്ട്. രോഗ ലക്ഷങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

തമിഴ്‌നാട് ശിവഗംഗ സ്വദേശി 28കാരന്‍ SCT ആശുപത്രിയില്‍ ചികിത്സക്കായി ജൂണ്‍ 17 നു കാറില്‍ തിരുവനന്തപുരത്തെത്തി. സ്വാബ് പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വള്ളക്കാട് സ്വദേശിയായ 60കാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. മേയ് 31 നു സര്‍വീസില്‍ നിന്നും വിരമിച്ചു. രോഗ ലക്ഷങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ജൂണ്‍ 19 നു കോവിഡ് പോസിറ്റീവ് ആയ ഓട്ടോ ഡ്രൈവറുടെ ബന്ധുക്കളായ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥീരികരിച്ച മൂന്ന് പേര്‍.  സ്വാബ് പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ഇവരെ ഇഎഘഠഇ ഹോമിയോ ആശുപത്രിയിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com