തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞ

. ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലായ് 3വരെയാണ് നിരോധനാജ്ഞ.
തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞ

ആലപ്പുഴ: തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലായ് 3വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിലാണ് നിരോധാനാജ്ഞ പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ പറഞ്ഞു.

കരിമണല്‍ ഖനന വിഷയത്തില്‍ തൃക്കുന്ന പുഴയില്‍ നാളെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ സ്ത്യാഗ്രഹസമരം നടത്തുമെന്നറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കലക്ടറുടെ ഉത്തരവ്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com