യുവതി വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

യുവതി വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
യുവതി വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

തൃശൂർ: യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. എറവ് ചാലാപ്പിള്ളി പ്രസന്ന (49) യാണ് മരിച്ചത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന യുവതി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

അന്തിക്കാട് എസ്ഐ കെഎസ് സുശാന്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കൊറോണ ടെസ്റ്റ് നടത്തിയ ശേഷം സംസ്‌കാരം പിന്നീട് നടക്കും. 

പരേതരായ ദേവകി അമ്മയുടെയും മാധവൻ നായരുടെയും മകളാണ് പ്രസന്ന. സഹോദരി: ജയ ഗോപി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com