അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് ആദ്യ വിമാനം വ്യാഴാഴ്ച; വന്ദേ ഭാരത് നാലാം ഘട്ടം ബുധനാഴ്ച തുടങ്ങും

മസ്കറ്റിൽ നിന്ന് 16 വിമാനങ്ങളാണ് നാലാം ഘട്ടത്തിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടാകുക
അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് ആദ്യ വിമാനം വ്യാഴാഴ്ച; വന്ദേ ഭാരത് നാലാം ഘട്ടം ബുധനാഴ്ച തുടങ്ങും



കൊച്ചി:
വന്ദേഭാരത് മിഷന്റെ ഭാ​ഗമായി അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടാം തിയതി വ്യാഴാഴ്ച എത്തും. കൊച്ചിയിലേക്കാണ് വിമാനം. ഡൽഹി വഴിയാണ് വിമാനം കൊച്ചിയിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

ജൂലൈ ഒന്ന് മുതൽ വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടം ആരംഭിക്കുകയാണ്. മസ്കറ്റിൽ നിന്ന് 16 വിമാനങ്ങളാണ് നാലാം ഘട്ടത്തിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടാകുക. കേരളത്തിലേക്കുള്ള 11 സർവീസുകൾക്ക് പുറമെ  ചെന്നൈ, മംഗളൂരു, ഹൈദരബാദ്‌, മുബൈ, ദില്ലി എന്നിവിടങ്ങളിലേക്കും മസ്കറ്റിൽ നിന്ന് സർവീസുകൾ ഉണ്ടാകും. ബഹറിൻ, ദൂബായ്, സിംഗപ്പൂർ, അബുദാബി എന്നിവിടങ്ങളിൽ നിന്നും ഈ ഘട്ടത്തിൽ വിമാനങ്ങളുണ്ടാകും. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളുകളാണ് പുറത്തുവന്നിരിക്കുന്നത്.

കേരളത്തിലേക്ക് ഇനി 40 മുതൽ 50 വിമാനങ്ങൾ വരെയാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ജുലൈയിൽ വരുന്ന വിമാനങ്ങളുടെ എണ്ണം വർധിക്കുമെന്നും ഇവയ്ക്ക് അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com