ഇന്ന് മലപ്പുറത്ത് 47 പേർക്ക് കോവിഡ്; പാലക്കാട് 25, തൃശൂർ 22, രോ​ഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

സമ്പർക്കത്തിലൂടെ ഇന്ന് 15 പേർക്കാണ് രോ​ഗം ബാധിച്ചത്
ഇന്ന് മലപ്പുറത്ത് 47 പേർക്ക് കോവിഡ്; പാലക്കാട് 25, തൃശൂർ 22, രോ​ഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്


‍‍
തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ. സംസ്ഥാനത്താകെ 195 പേർക്ക് രോ​ഗബാധ കണ്ടെത്തിയപ്പോൾ ഇതിൽ 47 പേർ മലപ്പുറം ജില്ലക്കാരാണ്. സമ്പർക്കത്തിലൂടെ ഇന്ന് 15 പേർക്കാണ് രോ​ഗം ബാധിച്ചത്. ഇതിൽ 10 കേസുകളും മലപ്പുറം ജില്ലയിലാണ്.

പാലക്കാട് ജില്ലയിൽ 25 പേർക്കും, തൃശൂർ ജില്ലയിൽ 22 പേർക്കും രോ​ഗബാധ കണ്ടെത്തിയിട്ടുണ്ട്.  കോട്ടയം 15, എറണാകുളം 14, ‍ആലപ്പുഴ ‍13 ‍, കൊല്ലം ‍12 ‍‍‍, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 11, കോഴിക്കോട് 8 , പത്തനംതിട്ടയിൽ 6, വയനാട്  5, തിരുവനന്തപുരത്ത് 4, ഇടുക്കിയിൽ 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലെ 2 പേർക്കും, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വീതവും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാൻ- 8, ഖത്തർ- 6, ബഹറിൻ- 5, കസാക്കിസ്ഥാൻ- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. തമിഴ്‌നാട്- 19, ഡൽഹി- 13, മഹാരാഷ്ട്ര- 11, കർണാടക- 10, പശ്ചിമബംഗാൾ- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീർ- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com