കോഴിക്കോട് ജ്വല്ലറിയില്‍ തീപിടിത്തം, നാലുപേരെ രക്ഷിച്ചു; ആറ് കാറുകള്‍ കത്തിനശിച്ചു

ഇന്ന് രാവിലെയാണ് കോഴിക്കോട് കോട്ടൂളിയിലുളള അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം ഉണ്ടായത്
കോഴിക്കോട് ജ്വല്ലറിയില്‍ തീപിടിത്തം, നാലുപേരെ രക്ഷിച്ചു; ആറ് കാറുകള്‍ കത്തിനശിച്ചു

കോഴിക്കോട്:  നഗരത്തിന് സമീപമുളള ജ്വല്ലറിയില്‍ തീപിടിത്തം. ജ്വല്ലറിക്കുളളില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. ഇനി ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. തീപിടിത്തത്തില്‍ ആറ് കാറുകള്‍ കത്തിനശിച്ചു.

ഇന്ന് രാവിലെയാണ് കോഴിക്കോട് കോട്ടൂളിയിലുളള അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന്‌വിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് വിഭാഗം സ്ഥലത്ത് എത്തുകയായിരുന്നു. കുടുങ്ങി കിടന്ന നാലുപേരെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണവിധേയമായെന്ന് ഫയര്‍ഫോഴ്‌സ് പറയുന്നു. എന്നാല്‍ പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

രണ്ടുവര്‍ഷം മുന്‍പാണ് ജ്വല്ലറി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മാവൂര്‍ റോഡില്‍ ജ്വല്ലറിക്ക് വലിയ ഷോ റൂം ഉണ്ട്. അതിനാല്‍ ജ്വല്ലറിയുടെ ഹെഡ് ഓഫീസും ഹോള്‍സെയില്‍ വില്‍പ്പനയുമാണ് ഇവിടെ നടക്കുന്നത്. ഇതിന് പുറമേ ആഭരനിര്‍മ്മാണ കേന്ദ്രവും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട രാസവസ്തുക്കളില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് നിഗമനം.

രക്ഷാപ്രവര്‍ത്തനത്തിനിടെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിക്കാതിരുന്നത്  ആപത്ത് ഒഴിവാക്കി. എല്‍പിജി സിലിണ്ടര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് കൊണ്ടുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com