ഞായറാഴ്ച ലോക്ക് ഡൗണ്‍ ഇല്ല; രാത്രി 9 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ തുടരും

ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഞായറാഴ്ച ലോക്ക് ഡൗണ്‍ ഒഴിവാക്കുകയാണെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഞായറാഴ്ച ലോക്ക് ഡൗണ്‍ ഒഴിവാക്കുകയാണെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയുള്ള കര്‍ഫ്യൂ ഞായറാഴ്ചയും തുടരും.

കഴിഞ്ഞ ഞായറാഴ്ച പരീക്ഷകളുടേയും മറ്റും അടിസ്ഥാനത്തില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ മറ്റ് ദിവസങ്ങളിലെ പോലെ തുടരുന്നതാണ് പ്രായോഗികമെന്നും ഞായറാഴ്ചകളില്‍ മാത്രം ഇത്തരം ലോക്ക്ഡൗണ്‍ നല്‍കുന്നതില്‍ പ്രയോജനമില്ലെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്.

ജില്ലകള്‍ തോറുമുള്ള യാത്രകള്‍ക്കൊക്കെ അനുമതി നല്‍കിയ സഹാചര്യത്തില്‍ ഞായറഴ്ചകളിലെ മാത്രം അടച്ചിടലുകള്‍ പ്രായോഗികമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതോടെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍മാറുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com