തൊട്ടടുത്ത ​ഗ്രാമം കണ്ടെയ്ൻമെന്റ് സോണായി; രോ​ഗം പടരുമെന്ന ഭീതിയിൽ പാലം പൊളിച്ചുനീക്കി

താനാളൂർ ഗ്രാമപ്പഞ്ചായത്ത് കുണ്ടുങ്ങൽ വാർഡിലെ സി.പി.എം. അംഗം കാദർകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലം പൊളിച്ചതെന്ന് താനൂർ നഗരസഭ ആരോപിച്ചു
തൊട്ടടുത്ത ​ഗ്രാമം കണ്ടെയ്ൻമെന്റ് സോണായി; രോ​ഗം പടരുമെന്ന ഭീതിയിൽ പാലം പൊളിച്ചുനീക്കി

മലപ്പുറം; കോവിഡ് വ്യാപനം ഭയന്ന് കോവിഡ് പടരുമെന്ന ഭീതിയിൽ രണ്ട് ​ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പൊളിച്ചുനീക്കി. തൊട്ടടുത്ത ​ഗ്രാമം കണ്ടെയ്ൻമെന്റ് സോണായതിന് തൊട്ടുപിന്നാലെയാണ് നടപടി. താനൂർ നഗരസഭയിലെ ചീരാൻ കടപ്പുറത്തെയും താനാളൂർ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടുങ്ങലിനെയും ബന്ധിപ്പിക്കുന്ന കനോലി കനാലിനു കുറുകെയുള്ള മുളപ്പാലമാണ് പൊളിച്ചത്.

കണ്ടയ്ൻമെന്റ് സോണായ ചീരാൻകടപ്പുറം ഭാഗത്തുള്ളവർ കടക്കാതിരിക്കാൻ വ്യാഴാഴ്ച രാത്രിയാണ് പാലം പൊളിച്ചത്. താനാളൂർ ഗ്രാമപ്പഞ്ചായത്ത് കുണ്ടുങ്ങൽ വാർഡിലെ സിപിഎം അംഗം കാദർകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലം പൊളിച്ചതെന്ന് താനൂർ നഗരസഭ ആരോപിച്ചു. അതിനിടെ പാലം പൊളിച്ചതറിയാതെ നിരവധി ആളുകൾക്ക്‌ പുഴയിൽവീണ്‌ പരിക്കേറ്റെന്ന് നാട്ടുകാർ പറഞ്ഞു.

താനൂർ നഗരസഭയോട് ആലോചിക്കാതെയെടുത്ത തീരുമാനമാണിതെന്നും ആരുടെയും നിർദേശമില്ലാതെയാണ് പാലം പൊളിച്ചതെന്നും താനൂർ നഗരസഭാധ്യക്ഷ സി.കെ. സുബൈദ പറഞ്ഞു. എന്നാൽ കണ്ടെയ്‌ൻമെന്റ് സോണിൽനിന്ന് ആളുകൾ എത്തുന്നത് തടയാനാണ് പാലം അടച്ചതെന്നും പാലം പൊളിച്ചിട്ടില്ലെന്നും കാദർകുട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com