പാലക്കാട് മാത്രം 260 കോവിഡ് ബാധിതര്‍; 10 ജില്ലകളില്‍ നൂറിന് പുറത്ത് രോഗികള്‍;  ചികിത്സയിലുള്ളത് 1939 പേര്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് പാലക്കാട് ജില്ലയില്‍. 260പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
പാലക്കാട് മാത്രം 260 കോവിഡ് ബാധിതര്‍; 10 ജില്ലകളില്‍ നൂറിന് പുറത്ത് രോഗികള്‍;  ചികിത്സയിലുള്ളത് 1939 പേര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് പാലക്കാട് ജില്ലയില്‍. 260പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇന്ന് പാലക്കാട് 25പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയാണ് ആശങ്ക ഉയര്‍ത്തുന്ന ജില്ലകളില്‍ മറ്റൊന്ന്. ഇവിടെ 218പേര്‍ ചികിത്സയിലുണ്ട്. ഇന്ന് ഏറ്റവുംകൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ജില്ലയും മലപ്പുറമാണ്, 47. ഇതില്‍ പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കൊല്ലം ജില്ലയില്‍ 189പേര്‍ ചികിത്സയിലാണ്. 12പേര്‍ ഇന്ന് രോഗബാധിതരായി. എറണാകുളം ജില്ലയില്‍ 167പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 14പേര്‍കൂടി അസുഖബാധിതരായി. പത്തനംതിട്ടയില്‍ 166പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 6പേര്‍ രോഗബാധിതരായി.

161പേരാണ് ആലപ്പുഴ ജില്ലയില്‍ ചികിത്സയിലുള്ളത്, ഇന്ന് 13പേര്‍കൂടി അസുഖബാധിതരായി. കണ്ണൂര്‍ ജില്ലയില്‍ 152പരാണ് ചികിത്സയില്‍ കഴിയുന്നത്, ഇന്ന് 11പേര്‍കൂടി പോസിറ്റിവായി. തൃശൂര്‍ ജില്ലയില്‍ 142പേര്‍ ചികിത്സയിലുണ്ട്, ഇന്ന് 22പേര്‍ കോവിഡ് ബാധിതരായി.

120പേരാണ് കോട്ടയത്ത് ചികിത്സയിലുള്ളത്, ഇന്ന് 15പേര്‍ അസുഖബാധിതരായി. കാസര്‍കോട് 111പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 11അസുഖ ബാധിതര്‍കൂടി. കോഴിക്കോട് 89പേരാണ് ചികിത്സയിലുള്ളത്,ഇന്ന് 8പേര്‍ അസുഖബാധിതര്‍.

തിരുവനന്തപുരത്ത് 86പേരാണ് ചികിത്സയിലുള്ളത്, ഇന്ന് 4പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇടുക്കിയില്‍ 48പേര്‍ ചികിത്സയിലുണ്ട്, ഇന്ന് 2പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. 39പേരാണ് വയനാട് ജില്ലയില്‍ ചികിത്സയിലുള്ളത്, ഇന്ന് 5പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com