ആറ് നീന്തികടക്കൽ സമരം :  ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസെടുത്തു

പകർച്ച വ്യാധി തടയൽ ഓർഡിനൻസ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
ആറ് നീന്തികടക്കൽ സമരം :  ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസെടുത്തു

കൊല്ലം: കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് ബിന്ദു കൃഷ്ണ ഉൾപ്പടെ 40 തോളം പേർക്കെതിരെ പൊലീസ് കേസെടുത്തത്. കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കൽ സമരത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ചതിന് എതിരെയാണ് കേസ്.

പകർച്ച വ്യാധി തടയൽ ഓർഡിനൻസ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെരുങാലത്ത് പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ആറ് നീന്തി കടക്കൽ സമരം ബിന്ദുകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. ആറ്റിൽ നീന്താനും, കടവിൽ നിൽക്കുന്നതിനും നിരവധി പേരാണ് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com