നഗരം അടയ്ക്കില്ല; തിരുവന്തപുരത്ത് ഏറെ സങ്കീര്‍ണമെന്ന് കടകംപള്ളി

കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കും.
നഗരം അടയ്ക്കില്ല; തിരുവന്തപുരത്ത് ഏറെ സങ്കീര്‍ണമെന്ന് കടകംപള്ളി

തിരുവനന്തപുരം : തിരുവനന്തപുരത്തെ സാഹചര്യം ഏറെ സങ്കീര്‍ണമാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവാണ്. എന്നാല്‍ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്.

ജില്ലയില്‍ നിരീക്ഷണം വര്‍ദ്ധിപ്പിക്കും. നിലവില്‍ നഗരം അടച്ചിടേണ്ട സാഹചര്യമില്ല. കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കും. ഇലക്ട്രിസിറ്റി വാട്ടര്‍ ബില്‍ എന്നിവ ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. കോവിഡ് സ്ഥിരീകരിച്ച വിഎസ്എസ് സി ജീവനക്കാരന്‍ ബില്ലടക്കാനും കല്യാണ ചടങ്ങുകള്‍ക്കും പോയത് ഖേദകരമാണ്.

പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൊറോണയെ നേരിടാന്‍ സര്‍ക്കാരിനോട് പൂര്‍ണ്ണമായും സഹകരിക്കണം. തലസ്ഥാന വാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണം. ചിലര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com