നാല് ജില്ലകള്‍ ഒഴികെ എല്ലായിടത്തും നൂറില്‍ കൂടുതല്‍ കോവിഡ് ബാധിതര്‍; പാലക്കാട് മാത്രം 261പേര്‍ ചികിത്സയില്‍; ജില്ല തിരിച്ചുള്ള കണക്ക്

ഏറ്റവുംകൂടതല്‍ കോവിഡ് ബാധിതരുള്ളത് പാലക്കാട് ജില്ലയിലാണ്, 261പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇന്ന് നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നാല് ജില്ലകള്‍ ഒഴികെ എല്ലായിടത്തും നൂറില്‍ കൂടുതല്‍ കോവിഡ് ബാധിതര്‍; പാലക്കാട് മാത്രം 261പേര്‍ ചികിത്സയില്‍; ജില്ല തിരിച്ചുള്ള കണക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി നാല് ജില്ലകള്‍ ഒഴിച്ച് എല്ലാ ജില്ലകളിലും നൂറിന് പുറത്ത് കോവിഡ് ബാധിതര്‍. ഏറ്റവുംകൂടതല്‍ കോവിഡ് ബാധിതരുള്ളത് പാലക്കാട് ജില്ലയിലാണ്, 261പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇന്ന് നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയില്‍ 224പേരാണ് ചികിത്സയിലുള്ളത്. ഇന്ന് അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് 189 പേരാണ് ചികിത്സയിലുള്ളത്. പത്തുപേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കണ്ണൂരില്‍ 179 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 26പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കണ്ണൂരാണ്.

എറണാകുളത്ത് 173പേരാണ് ചികിത്സയിലുള്ളത് 7പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ 165പേരാണ് ചികിത്സയിലുള്ളത്, ഇന്ന് 3പേര്‍കൂടി അസുഖബാധിതരായി. ആലപ്പുഴയില്‍ 165പേരാണ് ആകെ ചികിത്സയിലുള്ളത്, ഇന്ന് 10പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

തൃശൂരില്‍ 153പേരാണ് ആകെ ചികിത്സയിലുള്ളത്. 17പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 112പേരാണ് ആകെ അസുഖബാധിതര്‍, ഇന്ന് ആറുപേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവായി.കോട്ടയത്ത് 121പേര്‍ ചികിത്സയിലുണ്ട്. അഞ്ചുപേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് 96പേരാണ് ചികിത്സയിലുള്ളത്, 9പേര്‍ പുതുതായി കോവിഡ് ബാധിതരായി. കോഴിക്കോട് 88പേര്‍ ആകെ ചികിത്സയിലുണ്ട്. 7പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇടുക്കിയില്‍ 46പേരാണ് ചികിത്സയിലുള്ളത്, ഇന്ന് 4പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ 43പേരാണ് ആകെ ചികിത്സയിലുള്ളത്, ഇന്ന് 5പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com