കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 271ആയി; കൊല്ലം സ്വദേശിനി മരിച്ചു

കഴിഞ്ഞദിവസം സൗദി അറേബ്യയില്‍ ആലപ്പുഴ സ്വദേശി മരിച്ചിരുന്നു.
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 271ആയി; കൊല്ലം സ്വദേശിനി മരിച്ചു

കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു. കൊല്ലം ഉമ്മന്നൂര്‍ സ്വദേശി പെണ്ണ ഏലിയാമ്മ (65)ആണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 271ആയി.

കഴിഞ്ഞദിവസം സൗദി അറേബ്യയില്‍ ആലപ്പുഴ സ്വദേശി മരിച്ചിരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ വാടക്കല്‍ സ്വദേശി ജാക്‌സണ്‍ ജോസഫ് (53)ആണ് മരിച്ചത്. റിയാദിലെ മുസാഫിയ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com