മലപ്പുറത്ത് സാമൂഹ്യവ്യാപനം?; വിശദ പഠനത്തിന് ആരോഗ്യവകുപ്പ്

മലപ്പുറത്ത് രണ്ടുദിവസംകൊണ്ട് 15 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറത്ത് സാമൂഹ്യവ്യാപനം?; വിശദ പഠനത്തിന് ആരോഗ്യവകുപ്പ്

മലപ്പുറം: രോഗത്തിന്റെ ഉറവിടമറിയാത്ത കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് സാമൂഹ്യവ്യാപന പഠനം നടത്താന്‍ തീരുമാനം. 1,500പേരുടെ സാമ്പിള്‍ ശേഖരിച്ച് ആന്റിബോഡി ടെസ്റ്റ് നടത്താനാണ് തീരുമാനം. പ്രതിരോധ മേല്‍നോട്ടത്തിന് രണ്ട് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തെ ചുമതലപ്പെടുത്തി.

മലപ്പുറത്ത് രണ്ടുദിവസംകൊണ്ട് 16 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേരുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. 224പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞദിവസം അഞ്ച് ആശുപത്രി ജീവനക്കാര്‍ക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എടപ്പാളിലെ ആശുപത്രിയിലെ ഡോക്ടര്‍ക്കും നഴ്‌സിനും സമീപപ്രദേശമായ ശുകപുരത്തെ ആശുപത്രിയിലെ ഡോക്ടര്‍ക്കും 2 നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ശുകപുരത്തെ ആശുപത്രി അടച്ചു. വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകള്‍ പൂര്‍ണമായും പൊന്നാനി നഗരസഭയില്‍ 47 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായിക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com