മാസ്‌ക് ധരിച്ചെത്തി സഹോദരന്റെ വ്യാജ ഒപ്പിട്ട് നല്‍കി, ജീവനക്കാരെ കബളിപ്പിച്ച് ബാങ്കില്‍ നിന്ന് പണം തട്ടി; യുവാവ് അറസ്റ്റില്‍

മുഖാവരണം ധരിച്ചെത്തി സഹോദരന്റെ വ്യാജ ഒപ്പിട്ട് നല്‍കി ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: മുഖാവരണം ധരിച്ചെത്തി സഹോദരന്റെ വ്യാജ ഒപ്പിട്ട് നല്‍കി ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.
ചാത്തന്‍തറ ഇടത്തിക്കാവ് ഇഞ്ചപ്പാറയ്ക്കല്‍ വീട്ടില്‍ അനീഷ് അശോകനെയാണ് (23) പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്‍ ഹരീഷ്‌കുമാറിന്റെ 45000 രൂപയാണ് തട്ടിയെടുത്തത്. പണം തിരികെ നല്‍കാമെന്ന ഉറപ്പ് അനീഷ് പാലിക്കാതെ വന്നതോടെയാണ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ അനീഷിനെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 11ന് സെന്‍ട്രല്‍ ബാങ്ക് മുക്കൂട്ടുതറ ശാഖയിലാണ് തട്ടിപ്പ് നടന്നത്. സഹോദരന്‍ ഹരീഷ്‌കുമാറിന്റെ അക്കൗണ്ടില്‍ നിന്നാണ് അനീഷ് 45,000 രൂപ എടുത്തത്. മുഖാവരണം ധരിച്ചെത്തിയ അനീഷ് സഹോദരന്റെ വ്യാജ ഒപ്പിട്ട് പണം പിന്‍വലിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് പണം പിന്‍വലിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

രണ്ടാഴ്ചയ്ക്കു ശേഷം എടിഎമ്മില്‍ നിന്ന് ഹരീഷ്‌കുമാര്‍ പണമെടുക്കാന്‍ ചെന്നപ്പോഴാണ് അക്കൗണ്ടിലെ തുകയില്‍ കുറവു കണ്ടത്. ബാങ്കിലെ സിസിടിവി പരിശോധിച്ചപ്പോള്‍ അനീഷാണ് പണം എടുത്തതെന്ന് കണ്ടെത്തി. പണം തിരികെ നല്‍കാമെന്ന ഉറപ്പ് അനീഷ് പാലിക്കാതെ വന്നപ്പോഴാണ് ഹരീഷ്‌കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. മുന്‍പ് ഹരീഷിന്റെ 2 പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ചതിനും അടിപിടിക്കും അനീഷിന്റെ പേരില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com